Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോ​ഗി​യു​മാ​യി പോ​യ...

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
Kollam Accident
cancel

കൊ​ട്ടി​യം: കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ഗ​ൾ​ഫി​ൽ​നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വു​ൾ​െ​പ്പ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി റോ​ഡി​ൽ ഗു​ൽ​സാ​ർ ഹൗ​സി​ൽ ഹ​സ​നാ​ർ പി​ള്ള​യു​ടെ​യും ഹ​സ​ൻ ബീ​വി​യു​ടെ​യും മ​ക​ൻ നൗ​ഷാ​ദ് (40), ക​ണ്ണൂ​ർ മാ​മ്പ എ​ക്കാ​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഹ​സീ​ന മ​ൻ​സി​ലി​ൽ മ​ജീ​ദ്-​അ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ജ്മ​ൽ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സാ​ജി​ദാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. പ​രി​ക്കേ​റ്റ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി സി​ജി​ത്തി​െൻറ നി​ല ഗു​രു​ത​ര​മ​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ ക​ട​മ്പാ​ട്ടു​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​യു​മാ​യി ഇ​ത്തി​ക്ക​ര​യി​ൽ​നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സ് റോ​ഡിെൻറ എ​തി​ർ ദി​ശ​യി​ലെ താ​ഴ്ച​യി​ലെ​ത്തി നി​ന്നു. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നൗ​ഷാ​ദി​െൻറ​യും അ​ജ്മ​ലി​െൻറ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ​ക്തി​കു​ള​ങ്ങ​ര​യി​ലു​ള്ള ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഷീ​റിെൻറ ജ​ന​ത ഏ​ജ​ൻ​സീ​സ് എ​ന്ന വ​ല​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ജ്മ​ൽ. അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ക​ട​യി​ലെ​ത്തി​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് നൗ​ഷാ​ദി​നൊ​ടൊ​പ്പം രാ​ത്രി​യി​ൽ ക​ട​യ​ട​ച്ച് നൗ​ഷാ​ദി​െൻറ കാ​റി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ സാ​ജി​ത്ത്, സി​ജി​ത്ത് എ​ന്നി​വ​രൊ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

സൗ​ദി​യി​ലെ ദ​മ്മാ​മി​ൽ ബി​സി​ന​സു​കാ​ര​നാ​യ നൗ​ഷാ​ദ് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഷീ​ന​യാ​ണ് ഭാ​ര്യ. ഇ​ഷാ​ൻ, പ​ത്തു ദി​വ​സം പ്രാ​യ​മു​ള്ള ഹം​ദാ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.അ​ജ്മ​ലി​െൻറ സ​ഹോ​ദ​രി: പ​രേ​ത​യാ​യ അ​ഫ്സീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Two killed in ambulance-car collision
Next Story