വിവാദങ്ങൾക്ക് പിന്നാലെ രണ്ട് കെ.എസ്.യു വൈസ് പ്രസിഡന്റുമാർ രാജിവെച്ചു
text_fieldsഅനന്തനാരായണന്‍,വിശാഖ് പത്തിയൂര്‍
തിരുവനന്തപുരം: വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ തുടർന്ന് കെ.എസ്.യുവിൽ രാജി തുടരുന്നു. വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വിശാഖ് പത്തിയൂർ രാജിവെച്ചതിന് പിന്നാലെ മറ്റൊരു വൈസ് പ്രസിഡന്റായ അനന്തനാരായണനും രാജിെവച്ചു. കെ.സി. വേണുഗോപാൽ ഗ്രൂപ്പുകാരനാണ് അനന്തനാരായണൻ. കൂടുതൽ പേർ രാജിവെച്ചേക്കുമെന്നാണ് വിവരം.
കെ.പി.സി.സി നേതൃത്വത്തിന്റെ എതിർപ്പുൾപ്പെടെ അവഗണിച്ചാണ്, ഏപ്രിൽ എട്ടിന് കെ.എസ്.യുവിന്റെ പുതിയ ഭാരവാഹികളെ ഡൽഹിയിൽനിന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പരസ്യനിലപാടെടുക്കുകയും ചെയ്തു. ജംബോ കമ്മറ്റിക്കെതിരെയും ആക്ഷേപമുയർന്നു.
വിവാഹം കഴിഞ്ഞവർ ഉണ്ടാകരുതെന്ന നിർദേശങ്ങളൊന്നും നിയമാവലിയിലില്ല. എന്നാൽ, പ്രായപരിധി പാലിക്കണമെന്നുണ്ട്. പക്ഷേ, പലരും പ്രായത്തിൽ ഇളവ് നേടിയാണ് ഭാരവാഹിത്വത്തിലേക്ക് വന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.നിലവിൽ 12 ഭാരവാഹികള്‍ ഒഴിയുമെന്നാണ് വിവരം. എൻ.എസ്.യു നേതൃത്വം രാജി ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹം കഴിഞ്ഞ ഏഴ് ഭാരവാഹികളും പ്രായപരിധി പിന്നിട്ട അഞ്ചുപേരുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.