Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് മലയാളി കോളജ്...

രണ്ട് മലയാളി കോളജ് വിദ്യാർഥികൾ ഉള്ളാൾ കടലിൽ മുങ്ങി മരിച്ചു

text_fields
bookmark_border
Malayali Students Death
cancel

മംഗളൂരു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം ഉല്ലസിക്കാൻ എത്തിയ രണ്ട് കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്.

സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമം കൂട്ടദുരന്തത്തിൽ കലാശിച്ചു.

മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉള്ളാൾ തഹസിൽദാർ എച്ച്.എൻ. ബാലകൃഷ്ണ സംഭവസ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalicollege studentsUllal sea
News Summary - Two Malayali college students drowned in Ullal sea
Next Story