സഫീർ കരീമിെൻറ കോപ്പിയടി: രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഐ.എ.എസ് പരീക്ഷക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിക്ക് ശ്രമിച്ച് പിടിയിലായ മലയാളി ഐ.പി.എസ് ഓഫിസർ സഫീർ കരീമിെൻറ അടുത്തസുഹൃത്തുക്കളെന്ന് സംശയിക്കുന്ന രണ്ടുപേർകൂടി അറസ്റ്റിലായി. എറണാകുളം സ്വദേശി ഷംജാദ്, കോഴിക്കോട് സ്വദേശി മുഹമ്മദ് ഷബീബ്ഖാൻ എന്നിവരാണ് തമിഴ്നാട് പൊലീസിെൻറ പിടിയിലായത്. തലസ്ഥാനത്തെ സ്വകാര്യ െഎ.എ.എസ് പരിശീലനകേന്ദ്രത്തിെൻറ ഉടമസ്ഥനും മാനേജറുമാണ് പിടിയിലായവർ. കോപ്പിയടിക്ക് സാങ്കേതികസഹായം നൽകിയെന്ന കണ്ടെത്തലിൽ ഇൗ സ്ഥാപനത്തിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്ക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്ലാമൂട് ചാരാച്ചിറയിലെ നിയോ എന്ന പരിശീലനകേന്ദ്രം സഫീർ കരീമിെൻറ ഉടമസ്ഥതയിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏതാനുംമാസം മുമ്പ് ഇൗ സ്ഥാപനം ഇപ്പോൾ പിടിയിലായവർക്ക് വിൽക്കുകയായിരുന്നത്രേ. നിരന്തരം ഇവരുമായി സഫീർ ബന്ധപ്പെട്ട് വന്നിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഐ.എ.എസ് പരീക്ഷയിൽ കോപ്പിയടിച്ച് പിടിയിലാകുന്നതിന് മുമ്പ് വരെ ഇപ്പോൾ പിടിയിലായവരുമായി സഫീറും ഭാര്യ ജോയ്സി േജായ്സും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായവർ കോപ്പിയടിക്കാനുള്ള സാങ്കേതികസഹായവും ഉപദേശവും നൽകിയെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.
ഇവരുടെ ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും ബന്ധവും വിശദമായി പരിശോധിച്ചശേഷമാണ് തമിഴ്നാട് പൊലീസ് തിരുവനന്തപുരം മ്യൂസിയം പൊലീസിെൻറ സഹായത്തോടെ ഷംജാദിനേയും മുഹമ്മദ് ഷബീബ്ഖാനെയും അറസ്റ്റ് ചെയ്തത്. പരീക്ഷയിൽ ബ്ലൂടൂത്ത് കാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സഫീർ കോപ്പിയടിക്ക് ശ്രമിച്ചതിനിടെയാണ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ലാപ്ടോപിൽനിന്ന് പി.എസ്.സി, ഐ.എസ്.ആർ.ഒ, യു.ഡി ക്ലർക്ക് പരീക്ഷകളുടെ ഏതാനും ചോദ്യപേപ്പറുകൾ കണ്ടെത്തിയിരുന്നു. ഇതിലും കോപ്പിയടി നടന്നോയെന്ന് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.