മൻസൂർ വധം; മൂന്നുപേർകൂടി പിടിയിൽ
text_fieldsകണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മൂന്നുപേർകൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സി.പി.എം പ്രവർത്തകനും കൊച്ചിയങ്ങാടി സ്വദേശിയുമായ ഒതയോത്ത് അനീഷ് (35), നാലാം പ്രതി ഒാച്ചിറ പീടികയിൽ നിള്ളയിൽ വീട്ടിൽ ശ്രീരാഗ് (25), ഏഴാം പ്രതി നന്നാറത്ത് പീടിക പുത്തൻപുരയിൽ അശ്വന്ത് (29) എന്നിവരെയാണ് ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മൂന്നു പ്രതികളും കൃത്യത്തിൽ നേരിട്ട് പെങ്കടുത്തവരാണ്. ഇതിനിടെ പ്രതിപക്ഷത്തിെൻറ പ്രതിഷേധത്തിെൻറ ഭാഗമായി അന്വേഷണ സംഘത്തെ മാറ്റി സർക്കാർ ഉത്തരവായി. അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിെൻറ കീഴിലാക്കി. ക്രൈംബ്രാഞ്ച് െഎ.ജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈ.എസ്.പി വിക്രമനാണ് അന്വേഷണ സംഘത്തലവൻ.
എഫ്.െഎ.ആർ പ്രകാരം പ്രതിപ്പട്ടികയിലുള്ള മിക്കവരും സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. സി.പി.എം പ്രവർത്തകരായ സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നിവരാണ് കേസിൽ മൂന്നു മുതൽ 11 വരെയുള്ള പ്രതികൾ. 25 പേരുള്ള പ്രതിപ്പട്ടികയിൽ 11 പേരെ തിരിച്ചറിഞ്ഞവരും 14 പേരെ കണ്ടാലറിയുന്നവരും എന്നാണ് എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായ അനീഷ് ആദ്യ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തിയാണ്. ഷിനോസിെൻറ ഫോൺ കാൾ പരിശോധിച്ചപ്പോഴാണ് കേസിൽ പങ്ക് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.