സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടുപേർക്ക് കോവിഡ്; 14 പേർ രോഗമുക്തരായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം. അതേസമയം 14 പേർ രോഗമുക്തരായി. മലപ്പുറം, കാസർകോട് ജില്ലകളിൽ ഒരാൾക്കു വീതമ ാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നെത്തിയയാ ളാണെന്നും രണ്ടാമന് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറാ യി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട് നാല്, കൊല്ലത്ത് മൂന്ന്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ രണ്ടു വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരാൾ വീതവുമാണ് ഇന്നലെ രോഗമുക്തരായത്. സംസ്ഥാനത്ത് ഇതേവരെ െമാത്തം 497 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 111പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കണ്ണൂരിലാണ് -47 പേർ. കോട്ടയം18, ഇടുക്കി 14, കൊല്ലം 12, കാസർകോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം, തിരുവനന്തപുരം രണ്ടുവീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം.
വിവിധ ജില്ലകളിലായി 20,711പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 20,285 പേര് വീടുകളിലും 426 പേര് ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങളെ തുടർന്ന് വ്യാഴാഴ്ച 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ഇടുക്കിയിൽ കലക്ടർ കോവിഡ് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്കും രോഗബാധയില്ലെന്ന് പുനഃപരിശോധനയിൽ തെളിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാസ്ക് ധരിക്കാത്തതിന് 954 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് ആദ്യ ദിനമായ വ്യാഴാഴ്ച 954 പേർക്കെതിരെ കേസെടുത്തു. വൈകീട്ട് നാല് വരെയുള്ള കണക്കാണിത്.
നിർദേശം ലംഘിച്ചവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ് ചാർജ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
200 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുക. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കും. തുണികൊണ്ടുള്ള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.