Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ...

എൻഡോസൾഫാൻ ദു​രി​ത​ബാ​ധി​ത​രാ​യ രണ്ടു കുട്ടികൾകൂടി മരിച്ചു

text_fields
bookmark_border
endosulfan
cancel
camera_alt

അ​മേ​യ​, മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ൽ

കാ​ഞ്ഞ​ങ്ങാ​ട് (കാ​സ​ർ​കോ​ട്): എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യ ര​ണ്ടു കു​ട്ടി​ക​ൾ​കൂ​ടി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. അ​സു​ഖം​ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു വ​യ​സ്സു​കാ​രി അ​മേ​യ​യും 11കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​സ്മാ​ഈലു​മാ​ണ്​ മ​രി​ച്ച​ത്.

താ​യ​ന്നൂ​ർ മു​ക്കു​ഴി​യി​ലെ മ​നു-​സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്​ അ​മേ​യ. തി​ങ്ക​ളാ​ഴ്ച പ​നി ബാ​ധി​ച്ച് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ല​യി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​തും കി​ഡ്നി ത​ക​രാ​റി​ലാ​യ​തു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും അ​വ​ഗ​ണ​ന​യും മൂ​ലം മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഇ​സ്മാ​ഈൽ. നീ​ലേ​ശ്വ​രം തൈ​ക​ട​പ്പു​റ​ത്തെ മൊ​യ്തു​വി‍െൻറ​യും മാ​ണി​ക്കോ​ത്ത് മ​ഡി​യ​നി​ലെ മി​സി​രി​യ​യു​ടെ​യും മ​ക​നാ​ണ്. മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. മാ​വു​ങ്കാ​ൽ റോ​ട്ട​റി സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി​മാ​ർ: ഫാ​ത്തി​മ, ശം​ല, റൈ​ഹാ​ന, ഹാ​ജ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:endosulfanendosulfan victimsKasaragod News
News Summary - Two more endosulfan victims children died
Next Story