രണ്ട് ഉത്സവകാല ട്രെയിനുകൾ കൂടി
text_fieldsപാലക്കാട്: തിരുവനന്തപുരം- നിസാമുദ്ദീൻ- തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ (പാലക്കാട് ജങ്ഷൻ -കട്പാടി വഴി) ഏപ്രിൽ 13ന് സർവിസ് ആരംഭിക്കും. 06167 തിരുവനന്തപുരം -നിസാമുദ്ദീൻ വീക്ക്ലി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്, വ്യാഴാഴ്ചകളിൽ വൈകീട്ട് 5.50ന് നിസാമുദ്ദീനിലെത്തും. 06168 നിസാമുദ്ദീൻ -തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഏപ്രിൽ 16 മുതൽ സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളിൽ പുലർച്ച 05.10ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ, ഞായറാഴ്ചകളിൽ രാവിലെ 07.05ന് തിരുവനന്തപുരത്ത് എത്തും.
02648 കൊച്ചുവേളി -കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ ഏപ്രിൽ 12ന് സർവിസ് തുടങ്ങും. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 6.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട്, ബുധൻ, ശനി ദിവസങ്ങളിൽ പുലർച്ച മൂന്നിന് കോർബയിലെത്തും. 02647 കോർബ- കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷൽ ഏപ്രിൽ 14 മുതൽ സർവിസ് ആരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിൽ വൈകീട്ട് 7.40ന് കോർബയിൽനിന്ന് പുറപ്പെടും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 4.20ന് കൊച്ചുവേളിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.