ഒന്നല്ല, രണ്ട് സ്ഥാനാർഥികൾ; ഉടുമ്പൻചോലയിൽ എൻ.ഡി.എയുടെ 'സസ്പെൻസ്'
text_fieldsതൊടുപുഴ: ഉടുമ്പന്‍ചോലയില്‍ എന്‍.ഡി.എക്ക് രണ്ട് സ്ഥാനാർഥികള്‍. ബി.ഡി.െജ.എസും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇതിനിടെ, മണ്ഡലം ഏറ്റെടുക്കുന്നതായി ബി.ജെ.പി അറിയിച്ചു. ഇടുക്കിയും ഉടുമ്പൻചോലയും ബി.ഡി.ജെ.എസിന് നൽകുമെന്നായിരുന്നു വിവരം.
ശനിയാഴ്ച രാത്രിയാണ് രണ്ടിടെത്തയും സ്ഥാനാർഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും ഉടുമ്പൻചോലയിൽ സന്തോഷ് മാധവനുമായിരുന്നു സ്ഥാനാർഥികൾ. എന്നാൽ, ഞായറാഴ്ച ബി.ജെ.പി ഡൽഹിയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ ഉടുമ്പൻചോലയും ഇടംപിടിച്ചു.
മഹിള മോർച്ച ജില്ല നേതാവ് രമ്യ രവീന്ദ്രനാണ് സ്ഥാനാർഥി. ഇതോടെ ആശയക്കുഴപ്പമായി. തുടർന്നാണ് മണ്ഡലം ബി.ജെ.പി ഏറ്റെടുത്തതായി അറിയിപ്പ് വരുന്നത്. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. അജിയും ഇക്കാര്യം സ്ഥിരീകരിച്ചു. ബി.ജെ.പിക്കാണ് സീറ്റെന്ന് ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ജയേഷും പ്രതികരിച്ചു.
എന്നാൽ, മണ്ഡലത്തിലെ ബി.ജെ.പിയിലും ബി.ഡി.ജെ.എസിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബി.ഡി.ജെ.എസ് സ്ഥാനാർഥി സന്തോഷ് മാധവനുവേണ്ടി ഞായറാഴ്ച രാവിലെ പ്രചാരണം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.