Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗിയുടെ മരുന്ന്...

രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ നഴ്സുമാര്‍ അറസ്​റ്റില്‍

text_fields
bookmark_border
രോഗിയുടെ മരുന്ന് മറിച്ചുവിറ്റ്  പണം തട്ടിയ നഴ്സുമാര്‍ അറസ്​റ്റില്‍
cancel

തിരുവനന്തപുരം: മെഡിക്കല്‍ കോളജിൽ അത്യാസന്നനിലയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ രണ്ട് നഴ്സുമാര്‍ അറസ്​റ്റില്‍. കൊല്ലം അയിരക്കുഴി സ്വദേശി വൈ.ആർ. ഷമീർ (29), ഊരൂട്ടമ്പലം മണ്ണടിക്കോണംസ്വദേശി ബിവിൻ എസ്. ല ാൽ (33) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ്​ അറസ്​റ്റു ചെയ്തത്.

കാര്യവട്ടത്തുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ബേബിയെന്ന രോഗിക്കായി ബന്ധുക്കൾ വാങ്ങിനൽകിയ മരുന്നുകളിൽ പതിനായിരത്തിലധികം രൂപയുടെ മരുന്നുകൾ രോഗിയുടെ ബന്ധുക്കളറിയാതെ വാങ്ങിയ മെഡിക്കൽ സ്​റ്റോറിൽതന്നെ തിരികെ എത്തിച്ചാണ് പണം തട്ടിയത്. രോഗിക്കായി വാങ്ങിനൽകിയ മരുന്നുകൾക്കൊപ്പം ഇവർ ബില്ലും തന്ത്രത്തിൽ കൈക്കലാക്കി. ഈ ബില്ലും മരുന്നുകളും രോഗിയുടെ ബന്ധുക്കളറിയാതെ മെഡിക്കൽ സ്​റ്റോറിൽ തിരികെ നൽകിയാണ് ഇവർ 10,793 രൂപ തട്ടിയെടുത്തത്.

ബന്ധുക്കൾ മെഡിക്കൽ സ്​റ്റോറിലെത്തി മരുന്നുകളുടെ ഡ്യൂപ്ലിക്കേറ്റ് ബിൽ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസ്സിലായത്. രണ്ടുപേർ വന്ന്​ മരുന്നും ബില്ലും തിരികെ നൽകി പണം കൈപ്പറ്റിയെന്ന് മെഡിക്കൽ സ്​റ്റോറിലെ ജീവനക്കാർ അറിയിച്ചു. മെഡിക്കൽ സ്​റ്റോറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ നഴ്സുമാരായ ഷമീർ, ബിവിൻ എന്നിവരെ തിരിച്ചറിഞ്ഞു. മെഡിക്കൽ കോളജ് പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൊളജ് എസ്.ഐ ശ്രീകാന്തി​​​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscheatingmalayalam newsnurses arrested
News Summary - two nurses arrested for cheating patient -kerala news
Next Story