യുവാവിനെ മർദിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ
text_fieldsആറാട്ടുപുഴ. യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചിങ്ങോലി സ്വദേശികളായ തറവേലിക്കകത്ത് പടീറ്റതിൽ വീട്ടിൽ ഹരികൃഷ്ണൻ (വേടൻ - 31), ശ്രീനിലയം വീട്ടിൽ ജയചന്ദ്രൻ (38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചിങ്ങോലി ദേവസ്വം പറമ്പിൽ വിജയകുമാറാണ് (47) തിങ്കളാഴ്ച രാത്രി കാർത്തികപ്പള്ളി ജങ്ഷനിൽ വെച്ച് മർദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാംപ്രതി ഹരികൃഷ്ണൻ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണ്.
ഡി.വൈ.എസ്.പി. ജി. അജയ് നാഥിന്റെ നിർദേശാനുസരണം കരിയിലക്കുളങ്ങര എസ്.എച്ച്.ഒ. ഏലിയാസ് പി. ജോർജ്, എസ്.ഐ സുനുമോൻ എസ്, സി.പി സജീവ് കുമാർ, അനി, സി.പി.ഒ. മണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.