മലപ്പുറത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
text_fieldsമഞ്ചേരി: മലപ്പുറം മാലാംകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മഞ്ചേരി രാമൻകുളം സ്വദേശി നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുത്ത് പടാള ഫിറോസിൻ്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്.
വൈകീട്ട് നാലോടെയാണ് അപകടം. മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, എതിർ ഭാഗത്ത് നിന്ന് വരികയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോറിക്ഷ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെയും മക്കളെയും നെല്ലിക്കുത്തിലെ ഭാര്യവീട്ടിൽ കൊണ്ടുവിട്ടതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് റഫീഖ് സഞ്ചരിച്ച ഓട്ടോ അപകടത്തിൽ പെട്ടത്.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.