യുവതിയെ മർദിച്ച ടൂറിസ്റ്റ് ഹോം ഉടമയടക്കം രണ്ട് പേർ പിടിയിൽ
text_fieldsകൊച്ചി: വാക്കുതർക്കത്തെ തുടർന്ന് യുവതിയെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ഹോം ഉടമയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം നോർത്തിലെ ബെൻടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയി, ജീവനക്കാരൻ ഷൈജു എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
മർദനമേറ്റ എളമക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഞായറാഴ്ച ഇവർ ടൂറിസ്റ്റ് ഹോമിലെത്തി രണ്ട് റൂമുകൾ ബുക്ക് ചെയ്തിരുന്നു. പിന്നീട് പുറത്തുപോയി തിരികെ ടൂറിസ്റ്റ് ഹോമിലെത്തിയപ്പോൾ ഉടമ ബെൻജോയിയുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. റും ഒഴിയണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം. അഡ്വാൻസ് പണം തിരികെ തന്നാൽ ഒഴിയാമെന്ന് യുവതിയും അറിയിച്ചു. ഇതിനിടെയാണ് ഇയാൾ ക്രൂരമായി മർദിച്ചത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി.
മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.