Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2021 3:00 AM GMT Updated On
date_range 11 Sep 2021 5:46 AM GMTരാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു
text_fieldsbookmark_border
camera_alt
നസീമ, സുബൈദ, ഡോ. സ്വപ്ന
കൊച്ചി: നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടർ സ്വപ്ന ഹൃദയസ്തംഭനത്തെ തുടർന്നും മരിച്ചു.
രോഗിയുമായി പോയ കാറാണ് വഴിയാത്രക്കാരെ ഇടിച്ചത്. മരിച്ചവർക്ക് ഒപ്പമുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story