കുന്നത്തുകാലില്‍ 45 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsവെള്ളറട: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ച കുന്നത്തുകാല്‍ ജങ്ഷനു സമീപം കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടി 45 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി. അനികുമാര്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരും അമരവിള എക്സൈസ് റേഞ്ച് പാര്‍ട്ടിയും തിരുവനന്തപുരം എക്സൈസ് ഐ.ബി യൂനിറ്റും ചേര്‍ന്നാണ് കുന്നത്തുകാല്‍ പെരുങ്കടവിള റോഡില്‍ കുന്നത്തുകാല്‍ ജങ്ഷനു സമീപം കൊന്നാനൂര്കോണത്തു വെച്ച് ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കടത്തിയ 45 കിലോയോളം കഞ്ചാവും കടത്തുവാഹനത്തിന് അകമ്പടി വന്ന കെ എല്‍12എല്‍ 2733 എന്ന നമ്പറുള്ള മാരുതി ഓള്‍ട്ടോ കാറും പിടികൂടിയത്. ഓള്‍ട്ടോ കാറിലുണ്ടായിരുന്ന കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടു പേര് ഓടി രക്ഷപ്പെട്ടു.
അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി. അനികുമാർ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.ജി. രാജേഷ്, എസ്. മധുസൂദനന് നായര്‍, ടി. ആര്. മുകേഷ് കുമാര്‍, കെ. വി. വിനോദ് വിനോജ് തുടങ്ങിയവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.