കൊച്ചിയിൽ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: അഞ്ച് കോടി രൂപ മൂല്യം വരുന്ന തിമിംഗലശർദിയുമായി (ആംബർഗ്രീസ്) രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ കെ.എൻ. വിശാഖ്, എൻ. രാഹുൽ എന്നിരാണ് റവന്യൂ ഇന്‍റലിജൻസിന്‍റെ പിടിയിലായത്. 8.7 കിലോ ആംബർഗ്രീസാണ് ഇവരിൽ നിന്ന് പിടിച്ചത്.
സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്.
ആഡംബര പെർഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ ആംബർഗ്രീസ് ‘ഒഴുകുന്ന സ്വര്‍ണ്ണം’ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ അപൂർവ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ ആണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാല്‍ ആംബര്‍ഗ്രീസ്കെെവശം വെക്കുന്നത് കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.