Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളത്തില്‍...

വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
gold
cancel
camera_alt

വിമാനത്താവളത്തില്‍

പിടികൂടിയ സ്വർണം

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 32.94 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം പി​ടി​കൂ​ടി. ഒ​ന്നാ​മ​ത്തെ കേ​സി​ല്‍ ശ​നി​യാ​ഴ്ച ദ​മ്മാ​മി​ല്‍നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന്​ 166.60 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​തു വി​പ​ണി​യി​ല്‍ 11.60 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്നു.

ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ ഞാ​യ​റാ​ഴ്ച ദ​മ്മാ​മി​ല്‍നി​ന്ന്​ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന്​ 307.99 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​നു പൊ​തു​വി​പ​ണി​യി​ല്‍ 21.34 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. അ​ടി​വ​സ്ത്ര​ത്തി​നു​ള​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പോ​ക്ക​റ്റി​നു​ള​ളി​ല്‍ ബി​സ്‌​ക​റ്റാ​യും നാ​ണ​യ​ങ്ങ​ളാ​യും ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സ്വ​ര്‍ണം കൊ​ണ്ടു​വ​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത​ത്​ മു​ഴു​വ​നും 24 കാ​ര​റ്റി​ന്റെ ത​നി ത​ങ്ക​മാ​യി​രു​ന്നു. അ​ധി​കൃ​ത​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingCrime NewsTrivandrum International AirportTrivandrum News
News Summary - Two persons arrested with half kilo of gold at the airport
Next Story