28 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപന്തളം: വാഹന പരിശോധനക്കിടെ 28 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം പൊന്നാനി പള്ളപ്രം പാലക്കവളപ്പിൽ ഫാറൂഖ് (28), മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേൽ വീട്ടിൽ റിയാസ് (38) എന്നിവരാണ് അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ കടക്കാൻ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു.
കുളനട പനങ്ങാട് ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 6.15ഓടെയാണ് ഇവർ പിടിയിലായത്. മലപ്പുറത്തുനിന്ന് അടൂർ ഭാഗത്തേക്ക് പിക്അപ് വാനിൽ എത്തിച്ച 56 ചാക്കിൽ 30,750 ചെറിയ പാക്കറ്റ് ഹാൻസും 15 ചാക്കിൽ 9750 പാക്കറ്റ് കൂളും ഉൾപ്പെട്ടിരുന്നു. വിപണി വില 28,35,000 രൂപ വരുമെന്ന് കണക്കാക്കി. പത്തനംതിട്ട ജില്ല ഡാൻസാഫ് ടീം പിടികൂടിയ സംഘത്തെ പന്തളം പൊലീസിന് കൈമാറി. പ്രതികളെ അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.