ഇടുക്കിയിൽ രണ്ടുപേർ വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു
text_fieldsമൂലമറ്റം: വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന് വീണ് രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരു ന്നു അപകടം. കാഞ്ഞാറിന് സമീപമുള്ള മാരികുത്ത് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന് വീണാണ് യുവാക്കൾക്ക് ദാരു ണാന്ത്യം സംഭവിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം നാല് യുവാക്കൾ എത്തിയിരുന്നു. ഇതിൽ രണ്ട് പേരാണ് പാറയിൽ നിന്ന് തെ ന്നി വീണ് മരിച്ചത്. മൂലമറ്റം ചേനക്കുന്നേൽ ഷാജിയിടെ മകൻ ജയകൃഷ്ണൻ (23), കാഞ്ഞിരമറ്റം പഴമ്പിള്ളിൽ മനോജിൻ്റെ മകൻ ഗോകുൽ മനോജ് (23) എന്നിവരാണ് മരിച്ചത്.
കാഞ്ഞാറിലെ സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടത്തിലെത്തിയ ഇവർ കുത്തനെയുള്ള പാറക്കെട്ടിെൻറ ഏറ്റവും മുകൾ ഭാഗത്ത് നിന്നും നാനൂറോളം അടി താഴ്ചയിലേക്ക് വഴുതി വീഴുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മഴ പെയ്തപ്പോൾ പാറക്കെട്ടിൽ നിന്ന് ഇറങ്ങിയ ഇവർ വഴുതി വീണതാവാമെന്ന് കരുതുന്നു. കാഞ്ഞാർ പൊലീസും മുലമറ്റം, തൊടുപുഴ അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.
കാഞ്ഞാർ-കൂവപ്പള്ളി റോഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി, ജനവാസമേഖലയല്ലാത്ത സ്ഥലമായതിനാൽ സംഭവം പുറത്തറിയാൻ ഏറെ വൈകി. ഇവർ എന്തിനാണ് ഇവിടെ എത്തിയത് എന്ന് വ്യക്തമല്ല. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജയകൃഷ്ണെൻറ മാതാവ്: ബിന്ദു. സഹോദരൻ: ഹരികൃഷ്ണൻ.
ബിന്ദുവിെൻറ സഹോദരി സിന്ധുവിെൻറ മകനാണ് ഗോകുൽ. സഹോദരി ഗോപിക. ഗോകുൽ പാലായിൽ സി.എ വിദ്യാർഥിയാണ്. ജയകൃഷ്ണൻ തൊടുപുഴയിൽ ഐ.ഇ.എൽ.ടി.എസിന് പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.