വിദ്യാർഥിയെ മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടുപേർ പിടിയിൽ. എലത്തൂർ ആദിയ മൻസിൽ മുഹമ്മദ് സേഫ് (19), നടക്കാവ് സ്വദേശിയായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മാനാഞ്ചിറക്ക് സമീപത്തുനിന്ന് സ്കൂൾ വിദ്യാർഥിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം വെച്ച് രണ്ടുപേരും ചേർന്ന് വിദ്യാർഥിയെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്തു.
പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ടൗൺ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒമാരായ സജേഷ് കുമാർ, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.