Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dogs
cancel
camera_alt

representative image    

Homechevron_rightNewschevron_rightKeralachevron_rightകടന്നൽ കുത്തേറ്റ്...

കടന്നൽ കുത്തേറ്റ് രണ്ട് വളർത്തുനായകൾ ചത്തു; പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ

text_fields
bookmark_border

ഗാന്ധിനഗർ: കടന്നൽകുത്തേറ്റ് രണ്ട് വളർത്തുനായ്ക്കൾ ചത്തു. കോട്ടയം മെഡിക്കൽ കോളജിന് സമീപം പുത്തൻപുരക്കൽ മോഹൻദാസി​െൻറ രണ്ട്​ വളർത്തുനായകളാണ്​ ചത്തത്. കടന്നലി​െൻറ കുത്തേറ്റ്​ ഗുരതര പരിക്കേറ്റ മോഹൻദാസി​െൻറ അയൽവാസിയും കോട്ടയം കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ഗാന്ധിനഗർ കാക്കശേരി സജിയെ (52) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സജിയുടെ സഹോദരന് പോത്ത് വളർത്തലുണ്ട്. പോത്ത് അമിതമായി ബഹളമുണ്ടാക്കുന്നത് സജിയുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് അറിയാൻ ഇവയുടെ സമീപമെത്തിയപ്പോൾ കടന്നൽ കുത്തുകയാണെന്ന്​ മനസ്സിലായി. പിന്നോട്ടുമാറാൻ ശ്രമിക്കുന്നതിനിടയിൽ സജിയുടെ മുഖത്തും ശരീരമാകെയും കടന്നൽ കുത്തി.

ബഹളംകേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. മുഖത്തും ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിലുമായി 69 മുള്ളുകളുണ്ടായിരുന്നു. സജിയെ ആറാം വാർഡിൽ പ്രവേശിപ്പിച്ചു.

ഇതിനിടയിൽ മോഹൻദാസി​െൻറ വളർത്തുനായകൾക്കും കടന്നൽ കുത്തേറ്റിരുന്നു. സന്ധ്യയോടെ മൃഗസംരക്ഷണ വകുപ്പിൽനിന്നും ഡോക്ടർമാരെത്തി കുത്തിവെപ്പ്​ നടത്തി. രാത്രി ഇവയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്ര​മധ്യേ രണ്ട്​ നായകളും ചത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogslocusts
News Summary - Two pet dogs killed by locusts; One hospitalized with injuries
Next Story