ലൈംഗികാരോപണം: രണ്ട് വൈദികരെ പൗരോഹിത്യ ശുശ്രൂഷയില്‍നിന്ന് നീക്കി
text_fieldsതലശ്ശേരി: ലൈംഗികാരോപണം നേരിട്ട ഇടവക വികാരിമാരായിരുന്ന രണ്ട് വൈദികരെ കത്തോലിക്ക സഭ പൗരോഹിത്യ ശുശ്രൂഷയില്‍നിന്ന് നീക്കി. തലശ്ശേരി അതിരൂപതയിലെ ആലക്കോട് പൊട്ടന്‍പ്ലാവ് ഇടവക വികാരിമാരായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. യുവതി പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായതോടെയാണ് നടപടി.
തലശ്ശേരി അതിരൂപത അംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെ ആരോപണത്തിന് ഇടയാക്കിയ ഫോണ്‍സംഭാഷണം പുറത്തുവന്ന ദിവസംതന്നെ അന്വേഷണ കമീഷനെ നിയമിക്കുകയും ശുശ്രൂഷയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ. ജോസഫ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ സഭ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സദാചാരലംഘനമുണ്ടായതില് വിശ്വാസികളോട് തലശ്ശേരി അതിരൂപത മാപ്പുചോദിച്ചു. ഫാ. ജോസഫ് പൂത്തോട്ടാലിനെതിരെ തലശ്ശേരി രൂപത സഹായമെത്രാനെ ഫോണില്‍ വിളിച്ച് യുവതി പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ആരോപണം ആദ്യഘട്ടത്തില്‍ അതിരൂപത തള്ളിയിരുന്നു.
എന്നാല്‍, മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റുപറയുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് അതിരൂപത മാപ്പുപറഞ്ഞത്. സമൂഹത്തിന് മാതൃകയാകേണ്ട പുരോഹിതരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായതായും ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രൂപത ആസ്ഥാനത്തുനിന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.