കോവിഡ് പരിശോധനക്കെന്ന പേരിൽ പി.പി.ഇ കിറ്റ് ധരിച്ച് കവർച്ചക്കെത്തിയ രണ്ടു പേർ പിടിയിൽ
text_fieldsതാമരശ്ശേരി: പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകരാണെന്നു തെറ്റിദ്ധരിപ്പിച്ച് ഒറ്റക്ക് താമസിക്കുന്ന ആളുടെ വീട്ടിലെത്തി കവർച്ച നടത്താൻ ശ്രമിച്ച രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. േകാടേഞ്ചരി തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പിൽ ഇബ്രാഹീം എന്ന അനസ് (29), ഓട്ടോ ഡ്രൈവർ തെയ്യപ്പാറ മാക്കോട്ടിൽ അരുൺ േജാസഫ് (34) എന്നിവരാണ് പിടിയിലായത്.
തനിച്ചു താമസിക്കുന്ന പുതുപ്പാടി വെസ്റ്റ് െകെതെപ്പായിൽ മണൽവയൽ കുംബിളിവെള്ളിൽ സിറിയക്കിെന്റ വീട്ടിലാണ് കവർച്ചശ്രമം. രണ്ടു ദിവസം മുമ്പ് കോവിഡ് പരിശോധന നടത്താനെന്ന വ്യാജേന അനസ് പി.പി.ഇ കിറ്റ് ധരിച്ച് സിറിയക്കിെൻറ വീട്ടിലെത്തിയിരുന്നു. ഒരു വസ്തുവിെൻറ കുറവുണ്ടെന്നും പിറ്റേദിവസം വരാമെന്നും പറഞ്ഞാണ് അന്ന് മടങ്ങിയത്.
പിറ്റേദിവസം ഇവർ സിറിയക്കിെൻറ വീടിന് പരിസരത്ത് എത്തിയെങ്കിലും വീട്ടിലേക്ക് കയറിയിരുന്നില്ല. സംശയം തോന്നിയ സിറിയക് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരേയാടെ വീട്ടിെലത്തിയ അനസിനെ കണ്ട സിറിയക് ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിച്ചു. ഇതോടെ അനസ് ഇറങ്ങി ഓടി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ബൈക്കുകളിൽ പിന്തുടർന്ന് മണൽവയൽ അങ്ങാടിയിൽ ഓട്ടോ തടഞ്ഞ് ഇരുവരേയും പിടികൂടി താമരശ്ശേരി െപാലീസിന് കൈമാറുകയായിരുന്നു.
ഓട്ടോ ഓടിച്ചിരുന്നത് അരുൺ ആയിരുന്നു. ഇവരുടെ ബാഗിൽ നിന്ന് കത്തി, മുളകുപൊടി, കയർ തുടങ്ങിയവ കണ്ടെത്തിയതായി േകസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അഗസ്റ്റിൻ പറഞ്ഞു. താമരശ്ശേരി േകാടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.