മലപ്പുറം പ്രസ് ക്ലബ് ആക്രമണം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsമലപ്പുറം: മലപ്പുറം പ്രസ് ക്ലബിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ആർ.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതർ ഗുണ്ട് എറിഞ്ഞുവെന്നാേരാപിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ ചന്ദ്രിക ഫോേട്ടാഗ്രാഫർ ഫുആദ് സനീന് (23) പരിക്കേറ്റിരുന്നു. മൊറയൂർ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി 11.30ഒാടെയാണ് മലപ്പുറം മുണ്ടുപറമ്പിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതായി പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് അക്രമ സംഭവങ്ങളുണ്ടായത്. മുണ്ടുപറമ്പിൽ നിന്ന് കുന്നുമ്മൽ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ഗതാഗതക്കുരുക്കുണ്ടായപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയിൽ അബ്ദുല്ല ഫവാസ് സമീപത്തു കൂടെ പോകാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായവർ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു.
അക്രമം നടക്കുേമ്പാൾ പ്രസ് ക്ലബിലുണ്ടായിരുന്ന ഫുആദ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോേട്ടാ എടുക്കാൻ ശ്രമിച്ചത് കണ്ട പ്രകടനക്കാരിൽ ഏതാനും പേർ അകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. ഫുആദിനെ ചവിട്ടിയ അക്രമികൾ മൊബൈൽ പിടിച്ചുവാങ്ങി കൊണ്ടുപോയി. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു ആർ.എസ്.എസ് പ്രവർത്തകർ മുഴക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.