മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു; ജലനിരപ്പ് 141.50 അടി
text_fieldsകുമളി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് സ്പിൽവേ ഷട്ടറുകൾ അടച്ചു. V6, V7 ഷട്ടറുകളാണ് രാവിലെ ആറു മണിയോടെ അടച്ചത്. കൂടാതെ V2, V3, V4 എന്നീ ഷട്ടറുകൾ 60 സെന്‍റീമീറ്ററിൽ നിന്നും 30 സെന്‍റീമീറ്ററായി കുറച്ചു.
രാവിലെ രേഖപ്പെടുത്തിയത് പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ 141.50 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാറിൽ 19.40 മില്ലീമീറ്റർ മഴയാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇടുക്കി ജലസംഭരണിയിലെ നിലവിലെ ജലനിരപ്പ് 2400.22 അടിയാണ്. 1411.056 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംഭരണശേഷിയുടെ 96.68 ശതമാനം വരുമിത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മണിക്കൂറിൽ 0.349 ഘനയടിയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നതിനെ തുടർന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.