Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഗ്​നിപഥ് പ്രക്ഷോഭം:...

അഗ്​നിപഥ് പ്രക്ഷോഭം: കേരളത്തിലേക്കുള്ള രണ്ട്​ ട്രെയിൻ റദ്ദാക്കി

text_fields
bookmark_border
അഗ്​നിപഥ് പ്രക്ഷോഭം: കേരളത്തിലേക്കുള്ള രണ്ട്​ ട്രെയിൻ റദ്ദാക്കി
cancel
camera_alt

അഗ്​നിപഥ് പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിൻ 

Listen to this Article

കൊച്ചി: അഗ്​നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം കണക്കിലെടുത്ത് കേരളത്തിലൂ​ടെ ഓടുന്ന രണ്ട്​ ട്രെയിൻ പൂർണമായും റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സർവിസ്​ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പട്​നയില്‍നിന്ന്​ യാത്ര തുടങ്ങേണ്ട പട്​ന ജങ്ഷന്‍-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്തരാബാദില്‍നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് ജങ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്​പ്രസ്​ (17230) ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട എറണാകുളം-ബറൂണി ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്​പ്രസ് (12522) ഈറോഡ് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്​പ്രസ് ഹൈദരാബാദിന് സമീപത്തെ ചാര്‍ലപ്പള്ളി സ്റ്റേഷനിലും സര്‍വിസ് അവസാനിപ്പിച്ചു.

പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agnipath Protest
News Summary - Two trains to Kerala canceled due to Agnipath Protest
Next Story