കൺഫ്യൂഷൻ മാറി; ആ രണ്ട് വിവാഹവും ഒരേ ഓഡിറ്റോറിയത്തിൽ നടന്നു
text_fieldsചവറ: ഒരു തീയതിയിലെ ഒരേ സമയം, ഒരേ ഓഡിറ്റോറിയം, രണ്ട് വിവാഹങ്ങൾ. ഓഡിറ്റോറിയം ബുക്കിങ് എഴുതിയ ആൾക്ക് തീയതി എഴുതിയതിൽ പറ്റിയ അബദ്ധം. പൊല്ലാപ്പിലായത് വിവാഹം നടത്തുന്ന വീട്ടുകാരും, മഹല്ല് ഭാരവാഹികളും.
തേവലക്കര ശരീഫുൽ ഇസ്ലാം ജമാഅത്തിന് കീഴിലുള്ള ദാറുൽ ഹുദാ യതീംഖാന ഓഡിറ്റോറിയത്തിലാണ് ഒരേസമയം രണ്ട് മംഗല്യം നടന്നത്.
രണ്ട് വിവാഹങ്ങൾക്കും ഓഡിറ്റോറിയം ബുക്ക് ചെയ്ത തീയതി 2021 ജനുവരി പത്ത്. ഇരു വീട്ടുകാരും വിവാഹ ക്ഷണമുൾപ്പടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് തീയതിയിലെ പിശക് മാനേജ്െമൻറ് കണ്ടെത്തിയത്.
വിവരം രണ്ട് വിവാഹ വീട്ടുകാരെയും ഉടൻ അറിയിച്ചു. ആരെങ്കിലും ഒരാൾ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിെവച്ചാൽ സൗജന്യമായി ഓഡിറ്റോറിയം നൽകാമെന്ന വാഗ്ദാനം നൽകി. ഇരുകൂട്ടരും അതിന് തയാറല്ലാതായതോടെ ഓഡിറ്റോറിയം ഭാരഭാവാഹികൾ ധർമസങ്കടത്തിലായി.
ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഒടുവിൽ രണ്ട് വിവാഹങ്ങളും അതേദിവസം നടത്താൻ മാനേജ്മെൻറ് തീരുമാനിച്ചു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ മുന്നിട്ടിറങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിനൽകി.
ഒരു കൂട്ടർക്ക് ഓഡിറ്റോറിയവും രണ്ടാമത്തെ കൂട്ടർക്ക് പ്രത്യേക പന്തൽ, സ്റ്റേജ്, പാത്രങ്ങൾ, പാചക സൗകര്യങ്ങൾ, കവാടത്തിൽ വേർതിരിച്ചുള്ള വഴി തുടങ്ങി പലതും സജ്ജീകരിച്ചു. തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്തിലെ നിസാം-ജമീല ദമ്പതികളുടെ മകൾ റഷീദയുടെയും കോയിവിള ശരീഫുൽ ഇസ്ലാം ജമാഅത്തിലെ ഇസ്മയിൽ കുഞ്ഞ്- ലുബാബത്ത് ദമ്പതികളുടെ മകൾ ജാസ്മിയുടേയും വിവാഹങ്ങൾ അങ്ങനെ മംഗളമായി നടന്നു.
തലേദിവസം രണ്ടു വീട്ടുകാരുടെയും സ്വീകരണ ചടങ്ങുകളും ഇവിടെ െവച്ചാണ് നടന്നിരുന്നത്. ദാറുൽ ഹുദ യാതീം ഖാന കമ്മിറ്റി വകയായി രണ്ട് വധൂവരന്മാർക്കും പ്രത്യേകം മൊമേൻറാകളും നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.