ലഹരി വേട്ടയുടെ രണ്ടാഴ്ച; 6683 റെയ്ഡ്, പിടിച്ചത് 2.37 കോടിയുടെ വസ്തുക്കൾ
text_fieldsതിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് നടപ്പാക്കിയ ഓപറേഷൻ ക്ലീൻ സ്ലേറ്റിലൂടെ രണ്ടാഴ്ചക്കിടെ പിടിയിലായത് 873 പേർ. ആകെ 874 കേസെടുത്തു, 901 പേരെ പ്രതിചേർത്തു. മാർച്ച് അഞ്ച് മുതൽ 19 വരെയുള്ള കണക്കാണിത്. എക്സൈസ് മാത്രം 6506 റെയ്ഡ് നടത്തി. മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനയും നടത്തി.
60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടി. 2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എം.ഡി.എം.എ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളിക, 14.5 ഗ്രാം ബ്രൗൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് എന്നിവ പിടികൂടി. സ്കൂൾ പരിസരത്ത് 1763ഉം ബസ് സ്റ്റാൻഡ് പരിസരത്ത് 542ഉം റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179ഉം ലേബർ ക്യാമ്പുകളിൽ 328 ഉം പരിശോധനയാണ് നടത്തിയത്.
പരിശോധനകളുടെ ഭാഗമായി 800 അബ്കാരി കേസുകളും പിടികൂടി. ആകെ 765 പ്രതികളിൽ 734 പേരെ പിടികൂടി. 22 വാഹനങ്ങളും പിടിച്ചു. 3688 പുകയില കേസിലായി 3635 പേരെ പ്രതിചേർത്ത് 465.1 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.