വേണാടിൽ ശ്വാസംമുട്ടി യാത്ര; രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു
text_fieldsകോട്ടയം/കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിലുണ്ടായ തിരക്കിനെത്തുടര്‍ന്ന് രണ്ട് വനിത യാത്രക്കാര്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ പിറവം റോഡ് എത്തിയപ്പോഴാണ് സംഭവം. ഒരാൾ കുഴഞ്ഞുവീണതിന് പിന്നാലെ അടുത്തയാളും വീഴുകയായിരുന്നു. സഹയാത്രക്കാർതന്നെ പ്രഥമശുശ്രൂഷ ലഭ്യമാക്കിയതോടെ ഇവർ യാത്ര തുടർന്ന് ബന്ധുക്കൾക്കൊപ്പം എറണാകുളത്തിറങ്ങി.
ദൂരയാത്രക്കാരുൾപ്പെടെയുള്ളവർ പതിവായി വേണാട് എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. നിൽക്കാൻപോലും ഒരിഞ്ച് സ്ഥലമില്ലാതെ ജനറല്‍ കോച്ചുകളിലെ തിങ്ങിഞെരിഞ്ഞുള്ള ദുരിതയാത്രയുടെ ദൃശ്യങ്ങൾ യാത്രക്കാർതന്നെ പുറത്തുവിട്ടിരുന്നു. വന്ദേഭാരത് സർവിസ് ആരംഭിച്ചതോടെ വേണാടിന്റെ സമയം മാറ്റിയതാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയുടെ ആദ്യദിനമായതിനാലും ഓണാവധി കഴിഞ്ഞ് സ്കൂളുകളും കോളജുകളും തുറക്കുന്നതിനാലും ഇന്നലെ വലിയ തിരക്കായിരുന്നു. കാൽകുത്താൻ പോലും ഇടമില്ലാതെയാണ് വേണാട് കോട്ടയത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.