Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ് ബന്ധമെന്ന്​...

ഐ.എസ് ബന്ധമെന്ന്​ സംശയം: കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്​റ്റിൽ

text_fields
bookmark_border
nia
cancel

കണ്ണൂര്‍: ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്​റ്റ്​ ചെയ്തത്.

യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തി​െൻറ നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഇവരുടെ കണ്ണൂർ നഗരത്തിലുള്ള ധനലക്ഷ്​മി ആശുപത്രിക്ക്​ സമീപത്തുള്ള വീട്ടിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു.

ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്​റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്​ദുള്‍ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ആഗസ്​റ്റ്​ നാലിന് അറസ്​റ്റ്​ ചെയ്​തിരുന്നുവെന്നുമാണ്​ സൂചന. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNIA Case
News Summary - Two women in NIA custody in Kannur on IS links
Next Story