കടലിൽ കുളിക്കുന്നതിനിടെ രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ രക്ഷിച്ചു
text_fieldsകടലിൽ കുളിക്കുന്നതിനിടെ രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ രക്ഷിച്ചുകോഴിക്കോട്: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മൂന്നു യുവാക്കളില്‍ രണ്ടുപേർ മരിച്ചു. വയനാട് പനമരം കായക്കുന്ന് പാറമ്മല്‍ അബ്ദുസലാമിെൻറ മകന് പി.എസ്. അര്‍ഷാദ് (18), പത്തനംതിട്ട തിരുവല്ല പുല്ലാട് പരുത്തിപാറയിൽ റോയി സാമുവലിെൻറ മകൻ ജെറിൻ (24) എന്നിവരാണ് മരിച്ചത്. വയനാട് നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഉടന്പ്ലാക്കില് അജയി(18)നെ രക്ഷിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ബുധനാഴ്ച പുലർച്ച ബന്ധുക്കളെത്തി അജയിനെ വീട്ടിലേക്ക് കൊണ്ടുപോയി.
അജയും മരിച്ച അർഷാദും കോഴിക്കോട് നടക്കാവ് കോക്പിറ്റ് ഏവിയേഷൻ അക്കാദമിയിെല ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവരോടൊപ്പം ഹോസ്റ്റലിൽ കഴിയുകയായിരുന്ന ജെറിൻ ഓൺലൈൻ വ്യാപാരം സംബന്ധിച്ച കോഴ്സ് െചയ്യുകയായിരുന്നുവെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് ലയണ്‍സ് പാര്ക്കിന് സമീപത്താണ് അപകടം. മൂവരും നീന്തൽ വസ്ത്രങ്ങൾ ഉൾപ്പെടെയായാണ് കടലിൽ കുളിക്കാനിറങ്ങിയത്. അതിനിടെ, വലിയ തിരയിൽപെടുകയായിരുന്നു. ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
കൂടാതെ വെള്ളയില്‍ പൊലീസും ബീച്ച് ഫയര്‍ഫോഴ്സും എത്തി. തിരച്ചിലിനിടെ അജയ്യെയും അര്‍ഷാദിനെയും കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അര്‍ഷാദ് മരിച്ചു. രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ജെറിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് തീരദേശ പൊലീസും ഫയര്‍ഫോഴ്സും ബുധനാഴ്ച അതിരാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. തുടർന്ന് ഉച്ചക്ക് 12.30ഓടെയാണ് ജെറിെൻറ മൃതദേഹം കണ്ടെത്തിയത്. അർഷാദിെൻറ മാതാവ്: മൈമൂന. സഹോദരൻ: മിർഷാദ്. നെല്ലിയമ്പം ജുമാമസ്ദിൽ ബുധനാഴ്ച വൈകീട്ട് നാലിന് ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.