കൃേപഷിെൻറ തലച്ചോർ പിളർന്നു; ശരത്തിെൻറ ദേഹത്ത് 15 വെട്ടുകൾ
text_fieldsപെരിയ(കാസർകോട്): പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിനെയും കൃപേഷിനെയും ഞായറ ാഴ്ച രാത്രി കൊ ലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. നാടുമായി നേരിട്ട് ബന്ധമില ്ലാത്തവരെത്തി നടത്തിയ കൊലപാതകെമന്നാണ് പ്രാഥമിക നിഗമനം.
ശരത്തിനെ ക്രൂരമാ യ രീതിയിലാണ് വെട്ടിയത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പിതാംബരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി പേരുചേര്‍ക്കപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ആഴ്ച തോറും ബേക്കല്‍ പൊലീസില്‍ ഒപ്പിടാന്‍ പോകുന്നതിനിടയിലാണ് കൊലപാതകം. പതിനഞ്ചോളം വെട്ടുകളാണ് ശരത്തിെൻറ ശരീരത്തിലുള്ളത്. അഞ്ചെണ്ണം കാൽമുട്ടിന് താഴെയാണ്. കഴുത്തിനാണ് മാരക വെേട്ടറ്റത്. വെട്ടിൽ ചെവിയടക്കം മുറിഞ്ഞ് ഇടതുനെറ്റി മുതൽ കഴുത്തുവരെ 23 സെൻറീമീറ്റർ നീളത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ശരത്തിനെ വീട്ടിലാക്കാനായി ബൈക്കില്‍ വരുകയായിരുന്നു കൃപേഷ്. വെട്ടേറ്റുവീണ ശരത്തിനെയേ ആളുകള്‍ ആദ്യം കണ്ടിരുന്നുള്ളു. പിന്നീടാണ് സംഭവം നടന്ന സ്ഥലത്തുനിന്ന് നൂറൂ മീറ്റര്‍ അകലെയായി കൃപേഷിെൻറ മൃതദേഹം കണ്ടത്. കൃപേഷിന് തലക്കുപിന്നില്‍ ആഴത്തിലുള്ള മുറിവാണുണ്ടായത്. തലച്ചോർ രണ്ടായി പിളർന്നു.
കൊടുവാൾപോലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടെയും മരണകാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കൊലപാതകങ്ങളിൽ പെങ്കടുത്തവരോ ആണ് കൃത്യം നിർവഹിച്ചതെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സംശയംപ്രകടിപ്പിച്ചിട്ടുണ്ട്.
സി.പി.എം വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇവർക്ക് രണ്ടുപേർക്കും വധഭീഷണിയുണ്ടായിരുന്നു. ക്ലബ് കത്തിച്ചതുമായി ബന്ധപ്പെട്ട പ്രാദേശിക ഹർത്താലിൽ കടകൾ അടപ്പിക്കാൻ കൃപേഷും കൂടെയുണ്ടായിരുന്നു. അന്ന് സി.പി.എം അനുകൂലിയായ വത്സൻ എന്നയാൾ, നിന്നെ ഞാൻ പിന്നെ കണ്ടോളാം എന്ന് പറഞ്ഞതായി കൃപേഷിെൻറ പിതാവ് കൃഷ്ണൻ പറഞ്ഞു. ചില സി.പി.എം പ്രവർത്തകർ ഫോേട്ടാ ചില്ലിലെടുത്ത് ഫ്രെയിം ചെയ്യാൻ സമയമായെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായി കൃപേഷിെൻറ ബന്ധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.