Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രിത...

നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയിൽ

text_fields
bookmark_border
നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയിൽ
cancel

തുറവൂർ: നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും പിടിയിൽ. കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ കെ.എസ്. വിഷ്ണു (25), തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂരിന് സമീപം വാഹനപരിശോധനക്കിടയിലാണ് ഇരുവരെയും എക്സൈസ് സംഘം പിടികൂടിയത്.


നിശ്ചിത അളവിന് കൂടുതൽ കഴിച്ചാൽ ലഹരിക്ക് തുല്യമായ മരുന്നുകളാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഡോക്ടറിന്റെ ചീട്ടുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന മരുന്നുകളാണ് ഇവ. എങ്ങനെ ഇവർക്ക് മരുന്നുകൾ ലഭിച്ചെന്ന വിവരം അന്വേഷിച്ച് വരുകയാണ് പൊലീസ്. ഇരുവരെയും റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestillegal drug
News Summary - twoarrestedwithillegaldrug
Next Story