മാധ്യമ പ്രവർത്തകർക്കെതിരെ മോശം വാക്പ്രയോഗവുമായി യു. പ്രതിഭ എം.എൽ.എ
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകർ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ർക്കെതിരെ യു. പ്രതിഭ എം.എൽ.എ. തനിക്കെതിരെ ചില വ്യക്തികൾ ഉയർത്തിയ ആരോപണങ്ങളെ ഡി.വൈ.എഫ്.ഐയുടെ അഭിപ്രായമെന്ന നില യിൽ അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും ഇതിനേക്കാൾ നല്ലത് ആണായാലും പെണ്ണായാലും ശരീരം വിറ്റ് ജീവ ിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലെത്തിയാണ് എം.എൽ.എ മാധ്യമപ്രവർത്തകർക്കെതിരെ മോ ശമായ പരാമർശം നടത്തിയത്.
താൻ ഒരു മാധ്യമത്തിെൻറയും പരിലാളനയേറ്റ് വളർന്ന ആളല്ല. എെൻറ പ്രസ്ഥാന മാണ് എന്നെ വളർത്തിയത്. ഒപ്പം നിന്ന് പ്രയത്നിച്ചവരുടെ അധ്വാനത്തിെൻറ ഭാഗമാണ് ഞങ്ങളെ പോലുള്ള ജനപ്രതിനിധികൾ. തെൻറ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരിക്കലും മാധ്യമങ്ങളെ വിളിച്ചിട്ട് ഒരാൾക്കെതിരെയും വാർത്തയിടാൻ താൻ പറഞ്ഞിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.
വിഷയത്തിൽ യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തി. മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിനെതിരെ എം.എൽ.എയിൽ നിന്ന് വിശദീകരണം തേടുമെന്ന് പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരായ പരാമർശങ്ങളുംപാർട്ടി ഗൗരവത്തോടെ കാണും. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പറയുന്നത് ശരിയായ നടപടിയല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
അതേസമയം, പ്രതിഭക്കെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപണമുന്നയിച്ച സംഭവത്തിൽ പ്രതിഭ എം.എൽ.എയെ പിന്തുണച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ രംഗത്തെത്തിയത് യൂത്ത്കോൺഗ്രസിനുള്ളിൽ തന്നെ വിമർശനത്തിനിടയാക്കി. യു. പ്രതിഭക്കെതിരെ ഡി.വൈ.എഫ്.ഐ ഉയർത്തിയ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ തെൻറ നിലപാട് എന്നായിരുന്നു ശബരിനാഥെൻറ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് വിമർശനത്തിനിടയാക്കിയത്.
എന്നാൽ താൻ എം.എൽ.എയെ പുകഴ്ത്തിയിട്ടില്ലെന്നും വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞത് എം.എൽ.എ ഓഫീസ് അടച്ചിരിക്കുന്നു എന്ന ആരോപണത്തെ ഉൾക്കൊണ്ടുകൊണ്ടാണെന്നും അദ്ദേഹം പിന്നീട് വിശദീകരണം നൽകി. മാധ്യമപ്രവർത്തകർെക്കതിരെ യു. പ്രതിഭ നടത്തിയ മോശം പരാമർശം ഒരു പൊതു പ്രവർത്തകക്ക് ചേർന്നതല്ലെന്നും എം.എൽ.എ ജനങ്ങളോടും മാധ്യമപ്രവർത്തകരോടും ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.