ഒരു ഘടകത്തിലും പ്രതിനിധിയല്ല; പാർട്ടി സമ്മേളനങ്ങളിൽനിന്ന് പ്രതിഭ ഔട്ട്
text_fieldsകായംകുളം: ഘടകം സംബന്ധിച്ച് വ്യക്തതയില്ലാതായതോടെ യു. പ്രതിഭ എം.എൽ.എ സി.പി.എം സമ്മേളനങ്ങളിൽനിന്ന് പുറത്ത്. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇവരെ പ്രവർത്തന സൗകര്യം പരിഗണിച്ച് കായംകുളം ഏരിയയിൽ ഉൾപ്പെടുത്തുകയായിരുന്നു. കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ ക്ഷണിതാവാക്കിയായിരുന്നു ഈ മാറ്റം. ഘടകം നിശ്ചയിച്ച് നൽകിയതുമില്ല. ഇതോടെയാണ് സമ്മേളന നടപടികളിൽനിന്ന് പുറത്തായത്. ഏരിയ ഘടകത്തിലായിരുന്നതിനാൽ ലോക്കൽ സമ്മേളനത്തിലും പെങ്കടുക്കാനായിരുന്നില്ല.
തകഴിയിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെന്ന് പരാതി വന്നതോടെയാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് കായംകുളത്തേക്ക് മാറ്റിയത്. പ്രവർത്തനം തുടങ്ങിയതുമുതൽ പാർട്ടിയിലെ ചിലരുമായി അഭിപ്രായവ്യത്യാസവും ഉടലെടുത്തു. ഇത് പലപ്പോഴും പരസ്യ ഏറ്റുമുട്ടലിനും കാരണമായി. എം.എൽ.എയുടെ പ്രവർത്തന വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വിഷയം വഷളാകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ഭിന്നത വീണ്ടും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.