Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിനന്ദ​നത്തോടൊപ്പം...

അഭിനന്ദ​നത്തോടൊപ്പം പരിഭവം; ​യു. പ്രതിഭ എം.എൽ.എയുടെ എഫ്​.ബി പോസ്​റ്റ്​ വൈറലായി

text_fields
bookmark_border
അഭിനന്ദ​നത്തോടൊപ്പം പരിഭവം; ​യു. പ്രതിഭ എം.എൽ.എയുടെ എഫ്​.ബി പോസ്​റ്റ്​ വൈറലായി
cancel

കായംകുളം: സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക്​ അടിയന്തര വേഗത്തിൽ നടപടിയെടുക്കുന്ന ആരോഗ്യമന് ത്രിയുടെ പോസ്​റ്റിന്​ കീഴിൽ അഭിനന്ദ​നത്തോടൊപ്പം പരിഭവവും പങ്കുവെച്ച​ യു. പ്രതിഭ എം.എൽ.എയുടെ എഫ്​.ബി പോസ്​ റ്റ്​ വൈറലായി. സംസ്ഥാനത്തെ ആദ്യ കാത്ത്​ലാബ്​ പത്തനംതിട്ട മണ്ഡലത്തിൽ പ്രാവർത്തികമായ പശ്ചാത്തലത്തിൽ അണിയറപ്ര വർത്തകരെയും വീണ ജോർജ്​ എം.എൽ.എയെയും അഭിനന്ദിച്ച്​ മന്ത്രി ഇട്ട പോസ്​റ്റിന്​ താഴെയാണ്​ പ്രതിഭയുടെ പ്രതികരണം.

മന്ത്രിയെ അനുമോദിച്ച്​ തുടങ്ങുന്ന കുറിപ്പിൽ ത​​​െൻറ നിരാശയും വേദനയുമാണ്​ എം.എൽ.എ പങ്കുവെക്കുന്നത്​. ‘‘ഞങ്ങൾക്കും ടീച്ചറിൽനിന്ന്​ അഭിനന്ദനം കിട്ടാൻ ​ആഗ്രഹമുണ്ട്​’’ എന്ന വാചകത്തിലൂടെ വികസനത്തിൽ പക്ഷപാതിത്വ സമീപനം നിലനിൽക്കുന്നുവെന്ന പ​േ​രാക്ഷ വിമർശനവും ഉന്നയിക്കുന്നു. കമൻറ്​ വൈറലായതോടെ മന്ത്രിയുടെ പോസ്​റ്റിൽ താനിട്ട കമൻറ്​ ആരും ആഘോഷിക്കേണ്ടതില്ലെന്ന വിശദീകരണവുമായി എം.എൽ.എ വീണ്ടും ഫേസ്​ബുക്കിലെത്തി.

ആരോഗ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് താനെന്നും ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി കിഫ്​ബിയിൽ ഉൾപ്പെടുത്തിയതാണെങ്കിലും പണം അനുവദിച്ചിട്ടില്ലെന്നത് സത്യമാണെന്നും എം.എൽ.എ പറയുന്നു.

വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് ത​​​െൻറ ലക്ഷ്യമെന്നും 2001 മുതൽ പാർട്ടി മെംബർഷിപ്പുണ്ടെന്നും സ്തുതിപാഠക-മാധ്യമ ലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്നയാളല്ലെന്നും വിശദീകരണം തുടരുന്നു. കെ.കെ. ഷൈലജ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെയാണെന്നതിൽ രാഷ്​ട്രീയ എതിരാളികൾക്കുപോലും വ്യത്യസ്ത അഭിപ്രായമില്ലെന്നും അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacheru prathibha mla
News Summary - u prathibha mla
Next Story