Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണ്ടർ -17:...

അണ്ടർ -17: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; 16 പേർ പിടിയിൽ

text_fields
bookmark_border
അണ്ടർ -17: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; 16 പേർ പിടിയിൽ
cancel

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പി​​​െൻറ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയിൽ വൻ വിലയ്​ക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്ത് വൻവിലയ്ക്ക് വിൽപന നടത്താനെത്തിച്ച ഇരുന്നൂറോളം ടിക്കറ്റുകൾ പിടികൂടി. ലോകകപ്പി​​​െൻറ സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് പൊലീസ്​ നടത്തിയ പരിശോധനയിലാണ്​ കരിഞ്ചന്തക്കാർ പിടിയിലായത്.

പിടിയിലായ കാസർകോട് സ്വദേശി സിദ്ദീഖ് (37) വൻതോതിൽ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ സൗകര്യത്തില​ൂടെ വാങ്ങിയ ശേഷം നാലോളം സംഘാംഗങ്ങൾ മുഖേന വിൽപന നടത്തി വരുകയായിരുന്നു. ഈ സംഘത്തിൽനിന്ന്​ മാത്രം അമ്പതോളം ടിക്കറ്റ്​ കണ്ടെടുത്തു.

ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വൻതിരക്ക് മുതലെടുത്ത് 300 രൂപയുടെ ടിക്കറ്റുകൾ 2500 രൂപക്കായിരുന്നു ഈ സംഘം വിറ്റത്. പിടിയിലായ 16 പേരെ ടിക്കറ്റുൾപ്പെടെ പാലാരിവട്ടം പൊലീസിന് കൈമാറി. ക്രൈം ഡിറ്റാച്​മ​​െൻറ്​ എ.സി.പി ബിജി ജോർജി​​​െൻറ നേതൃത്വത്തിൽ ഷാഡോ എസ്.ഐ ഹണി കെ. ദാസും ഇരുപതോളം പൊലീസുകാരും ചേർന്നാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsblack marketu 17 world cupmalayalam newsticket
News Summary - U17 World cup: ​Ticket issue-Kerala news
Next Story