വാഹനം കൊണ്ടുവരാൻ കോൺസുലേറ്റ് നികുതി ഇളവ് തേടിയത് ആറു തവണ
text_fieldsതിരുവനന്തപുരം: നികുതി ഇളവോടെ വിദേശത്തുനിന്ന് വാഹനങ്ങൾ കൊണ്ടുവരാനാണ് യു.എ.ഇ കോൺസുലേറ്റ് കൂടുതൽ തവണ സംസ്ഥാന സർക്കാറിനെ സമീപിച്ചതെന്ന് രേഖകൾ. വിവിധ സാധനങ്ങൾ കൊണ്ടുവരാൻ യു.എ.ഇ കോൺസുലേറ്റ് 11 തവണ അനുമതി തേടിയതായാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിെൻറ രേഖകളിലുള്ളത്. ഇൗ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസിയെയും കസ്റ്റംസിനെയും പ്രോേട്ടാകോൾ വിഭാഗം അറിയിച്ചു.
യു.എ.ഇ കോൺസുലേറ്റ് തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയ 2016 മുതൽ 2018 വരെയാണ് നികുതി ഇളവ് തേടി സംസ്ഥാന സർക്കാറിനെ സമീപിച്ചത്. ഇൗ അപേക്ഷകൾക്കെല്ലാം അനുമതിയും നൽകി. എന്നാൽ 2018ന് ശേഷം അനുമതി തേടിയിട്ടില്ല. വിദേശ നിർമിത വാഹനങ്ങളാണ് കൂടുതലായും കോൺസുലേറ്റിൽ ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക നമ്പറുകളാണ് അനുവദിച്ചത്.
വാഹനങ്ങൾക്കായി ആറു തവണ യു.എ.ഇ കോൺസുലേറ്റ് അനുമതി തേടി. ആറോ അതിലധികമോ വാഹനങ്ങൾ ഇൗ അനുമതിയിലൂടെ കേരളത്തിലെത്തിച്ചിട്ടുണ്ടെന്ന് വ്യക്തം. അതിന് പുറമെ വീട്ടുപകരണങ്ങൾ, ശുചിമുറി ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, ഈത്തപ്പഴങ്ങൾ എന്നിവ കൊണ്ടുവരാനും അനുമതി തേടിയിട്ടുണ്ട്. സ്കൂളുകളിൽ നൽകാനാണ് ഈത്തപ്പഴം കൊണ്ടുവന്നത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതനുസരിച്ച് ഇളവുകള്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥെൻറയും അനുമതി നൽകിയ ഉദ്യോഗസ്ഥെൻറയും പേരും സ്ഥാനപേരും നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പും കൈമാറിയിട്ടുണ്ട്.
അനുമതിയുടെ മറവിൽ കൂടുതൽ വാഹനങ്ങളും സാധനങ്ങളും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. 20 ലക്ഷത്തിൽ താഴെ വിലയുള്ള സാധനങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുമ്പോൾ നികുതി ഇളവിന് സംസ്ഥാന പ്രോട്ടോകോൾ ഉദ്യോഗസ്ഥെൻറ അനുമതി ആവശ്യമാണ്. അതിനു മുകളിൽ വിലയുള്ള സാധനങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിെൻറ അനുമതി തേടണം.
നികുതി ഇളവ് വേണ്ടെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിെൻറ അനുമതി ആവശ്യമില്ല. ഇത്തരത്തിൽ മുമ്പ് പ്രോേട്ടാകോൾ വിഭാഗത്തിൽനിന്ന് ലഭിച്ച അനുമതികളുടെ മറപിടിച്ചാണ് യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ സ്വർണക്കടത്ത് ഉൾപ്പെടെ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.