യു.എ.ഇയിലെ വാക്സിൻ പരീക്ഷണത്തിന് മലയാളി സഹോദരങ്ങളും
text_fieldsകൊടുങ്ങല്ലൂർ: കോവിഡിനെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ നടന്നുവരുന്ന പരിശ്രമങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തിന് മലയാളി സഹോദരങ്ങളും.
അബൂദബിയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിലെ തീരദേശ മേഖലയിൽ നിന്നുള്ള ഇജാസും (25), ജിയാസും (20) ആണ് മഹനീയവും ധീരവുമായ തീരുമാനം കൈകൊണ്ടവർ. മൂന്നുപീടിക വഴിയമ്പലം പടിഞ്ഞാറ് പുന്നിലത്ത് പരേതനായ ഖാലിദിെൻറ മകൻ ഇക്ബാലിെൻറയും മതിലകം പുതിയകാവ് മുളംപറമ്പിൽ എം.എൻ. മുഹമ്മദിെൻറ മകൾ സാജിദയുടെയും മക്കളാണ് ഇരുവരും.
യു.എ.ഇ ഭരണകൂടം ചൈനയിലെ ഏറ്റവും വലിയ വൈറോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടായ സിനോഫാമുമായി സഹകരിച്ച് നടത്തുന്ന വാക്സിന്‍ പരീക്ഷണത്തിെൻറ അവസാന ഘട്ടമാണ് യു.എ.ഇയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ടുഘട്ടങ്ങൾ ചൈനയില്‍ നടന്നുകഴിഞ്ഞു. 110 രാഷ്ട്രങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള 15,000ത്തോളം പേരിലാണ് പരീക്ഷണം നടത്തുന്നത്.
റാബിയയാണ് ഇവരുടെ സഹോദരി. തങ്ങളുടെ ജീവന് ആപത്തു സംഭവിച്ചാല്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നുള്ള സത്യവാങ്മൂലം എഴുതി കൊടുത്തിട്ടുണ്ടെന്നും ഇതിനായി കൗൺസലിങ്ങിന് ഇവര്‍ വിധേയരായിട്ടുണ്ടെന്നും മാതൃസഹോദരൻ മതിലകം പുതിയ കാവിലെ സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.