മാവോവാദികൾക്കെതിരെ യു.എ.പി.എ കേസ്
text_fieldsപേരാവൂർ: കണ്ണവം വനമേഖലയിലെ ചെക്കേരി ആദിവാസി കോളനിയിലെത്തിയ മൂന്ന് മാവോവാദികൾക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തു. മാവോവാദി നേതാവ് സുന്ദരി, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് കോളനിയിലെ ഒരു വീട്ടുടമയുടെ പരാതിയിൽ കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളനിയിൽ സായുധരായ മാവോവാദികളെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയത്. കന്നഡ ഭാഷ സംസാരിച്ച സംഘം ടി.വിയിൽ കന്നഡ ചാനൽ വെക്കാനും ആവശ്യപ്പെട്ടത്രെ. കോളനിയിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് ഇവർ മടങ്ങിയത്.
എല്ലാവരുടെയും കൈയിൽ തോക്കുണ്ടെന്നും കോളനിവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഘം മൂന്ന് മണിക്കൂറോളം കോളനിയിൽ ചെലവിട്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് സംഭവമറിയുന്നത്.
മുമ്പും ഇതേ കോളനിയിൽ മാവോവാദി സംഘങ്ങൾ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.