Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ: അലനും...

യു.എ.പി.എ: അലനും ത്വാഹയും നിരപരാധികളെന്ന്​ അഭിഭാഷകർ

text_fields
bookmark_border
യു.എ.പി.എ: അലനും ത്വാഹയും നിരപരാധികളെന്ന്​ അഭിഭാഷകർ
cancel

കോഴിക്കോട്​: മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ യു.എ.പി.എ ചുമത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത സി.പി.എം അംഗങ് ങളായ അലൻ ഷുഹൈബും ത്വാ​ഹ ഫ​സ​ലും നിരപരാധികളാണെന്ന് അഭിഭാഷകർ. ജയിലിൽ ഇരുവരുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം മാധ് യമപ്രവർത്ത​കരോട്​ സംസാരിക്കുകയായിരുന്നു അവർ. പൊലീസ്​ ആരോപിക്കുന്ന കുറ്റം ചെയ്​തിട്ടില്ലെന്നാണ്​ അലനും ത ്വാ​ഹയും പറഞ്ഞതെന്ന്​ അഭിഭാഷകർ വ്യക്തമാക്കി.

വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്​റ്റ്​ ബന്ധം തെളിയിക്കാനാവശ്യമായ യാതൊന്നും പൊലീസിന്​ കിട്ടിയിട്ടില്ല. ത്വാ​ഹ മുദ്രാവാക്യം വിളിച്ചുവെന്ന പൊലീസ്​ ഭാഷ്യം തെറ്റാണെന്നും മുദ്രാവാക്യം വിളിച്ചെന്ന കാര്യം ത്വാ​ഹ നിഷേധിച്ചുവെന്നും അഭിഭാഷകർ വ്യക്തമാക്കി. അലൻ ഷുഹൈബി​േൻറയും ത്വാ​ഹ ഫ​സ​ലി​േൻറയും ജാമ്യാപേക്ഷ ഇന്ന്​ കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലെന്നും പ്രതികൾക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ഹൈകോടതിയിൽ സമർപ്പിക്കുക.

പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ അ​ങ്ങാ​ടി​യിൽ മൂ​ന്നു പേ​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​​​ണ്ടെ​ന്നും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​​ട്ടെ​ന്നു​മാ​ണ്​ ​പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​. ഇ​വ​രു​ടെ കൈ​യി​ൽ​ നി​ന്ന് മാ​വോ​യി​സ്​​റ്റ് അ​നു​കൂ​ല നോ​ട്ടീ​സ് പി​ടി​ച്ചെ​ടുത്തിട്ടുണ്ട്. ‘മാ​വോ​യി​സ്​​റ്റ്​ വേ​ട്ട​ക്കെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സി.​പി.​ഐ.​എം മാ​വോ​യി​സ്​​റ്റ്​ പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ല ക​മ്മി​റ്റി വ​ക്താ​വ് ജോ​ഗി​യു​ടെ പേ​രി​ലു​ള്ള നോ​ട്ടീ​സാ​ണ് ‘പി​ടി​കൂ​ടി​യ​തെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

ത്വാ​ഹ ഫ​സ​ൽ സി.​പി.​എം പാ​റ​മ്മ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ണ്ണൂ​ർ സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സ​ത്തിന്‍റെ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലു​ള്ള ബ്രാ​ഞ്ചി​ൽ പി.​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ടം സെന്‍റ​റി​ൽ ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ ഷു​ഹൈ​ബ്. സി.​പി.​എം മീ​ഞ്ച​ന്ത ബൈ​പാ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapamalayalam newsAllen shuhaibtwaha fazal
News Summary - UAPA; Allen shuhaib and twaha fasal are innocents said advocates -kerala news
Next Story