സി.പി.എം കുടുംബങ്ങളിലേക്ക് ഭരണകൂട ഭീകരത
text_fieldsകോഴിക്കോട്: ആഭ്യന്തരവകുപ്പ് അടക്കിഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോ ഴിക്കോട്ടെത്തിയ ദിനം തന്നെ സി.പി.എം പ്രവർത്തകർക്ക് നേരെ യു.എ.പി.എ എന്ന കരിനിയമം. അ ലൻ ഷുഹൈബും ത്വാഹ ഫസലും സി.പി.എം പ്രവർത്തകരാണെന്ന് ബന്ധുക്കൾ പറയുന്നു.
അലെൻറ കു ടുംബം വർഷങ്ങളായി സി.പി.എം പ്രവർത്തകരാണ്. നടിയും സാമൂഹികപ്രവർത്തകയുമായ സജിത മ ഠത്തിലിെൻറ സഹോദരി സബിതയുടെയും പാർട്ടി മുൻ ബ്രാഞ്ച് െസക്രട്ടറിയും അനുഭാവിയുമ ായ ഷുഹൈബിെൻറയും മകനാണ് അലൻ.
വടകര ഡയറ്റിലെ അധ്യാപികയായ സബിത സി.പി.എം അനുകൂല അധ്യാപക സംഘടനയായ െക.എസ്.ടി.എ ജില്ല കമ്മിറ്റി അംഗമാണ്. സബിതയുടെ അമ്മ സാവിത്രി ടീച് ചർ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്ക് പരിചയമുള്ള പ്രവർത്ത കയായിരുന്നു. സി.പി.എം പതാക പുതച്ചാണ് സാവിത്രി ടീച്ചറുടെ മൃതദേഹം ചിതയിൽെവച്ചതെന്ന് സജിത മഠത്തിലിെൻറ ഭർത്താവും സി.പി.എം ബുദ്ധിജീവിയുമായ റൂബിൻ ഡിക്രുസ് ഫേസ്ബുക്കിൽ കുറിച്ചു.
അലെൻറ പിതാവായ ഷുഹൈബ് കുറ്റിച്ചിറയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിണറായി-വി.എസ് ഗ്രൂപ് വഴക്കിെൻറ കാലത്ത് കടുത്ത പിണറായി പക്ഷക്കാരനായിരുന്നു ഷുഹൈബ്. തർക്കം കഴിഞ്ഞപ്പോൾ പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും ഇപ്പോഴും പാർട്ടി അനുഭാവിയാണെന്ന് റൂബിൻ പറയുന്നു.
കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാട് നട കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയായ അലൻ എസ്.എഫ്.ഐയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർക്കും ഏറെ പ്രിയപ്പെട്ട വിദ്യാർഥിയാണ്. മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഫേസ്ബുക്ക് വഴി സ്ഥിരമായി പ്രതികരിക്കാറുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻകൂടിയായ അലൻ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പന്നിയങ്കര മേഖല കമ്മിറ്റി സമ്മേളനത്തിലും പെങ്കടുത്തതായി ബന്ധുക്കൾ പറയുന്നു. പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് അലൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ബാലസംഘം കല്ലായ് മേഖല സെക്രട്ടറി, കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്ന അലൻ എസ്.എഫ്.ഐ സൗത്ത് എരിയ കമ്മിറ്റി മുൻ അംഗമായിരുന്നു.
ഒളവണ്ണക്കടുത്ത് പാറമ്മലിലെ സി.പി.എം ബ്രാഞ്ച് അംഗമാണ് ത്വാഹ ഫസലെന്ന് സഹോദരൻ ഇജാസ് പറഞ്ഞു. എന്നാൽ, സ്കൂളിൽ പഠിക്കുേമ്പാൾ ചുമരിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം എഴുതിയ ത്വാഹയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നാണ് ചില െപാലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒരാൾ ഓടി രക്ഷപ്പെെട്ടന്ന് പൊലീസ്
കോഴിക്കോട്: വെള്ളിയാഴ്ച പട്രോളിങ് നടത്തുന്നതിനിടെ പെരുമണ്ണയിൽ ഒരു കടയുടെ മുമ്പിൽ സംശയാസ്പദ സാഹചര്യത്തിൽ മൂന്ന് ചെറുപ്പക്കാരെ കണ്ടെന്നാണ് യു.എ.പി.എ കേസിൽ പൊലീസ് റിപ്പോർട്ട്. പേരുവിവരങ്ങൾ ചോദിക്കുന്നതിനിടെ ഒരാൾ ഓടിരക്ഷപ്പെട്ടു. ഇരുട്ടിലായതിനാൽ ആരാണ് ഓടിപ്പോയതെന്ന് വ്യക്തമല്ല. സംശയം തോന്നിയതിനാൽ അലെൻറയും ത്വാഹയുടെയും കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിച്ചു.
ബാഗിൽനിന്ന് ‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുക, വയനാട് കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണ വിജയിപ്പിക്കുക’, തുടങ്ങിയ നോട്ടീസുകൾ കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ അലനെ പുലർച്ച നാലിന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെ മുറിയിൽനിന്നും ജമ്മു-കശ്മീർ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണക്കുക എന്നെഴുതിയ ബാനർ, ‘ശത്രുവിെൻറ അടവുകളും നമ്മുടെ പ്രത്യാക്രമണവും’ എന്ന പുസ്തകവും കണ്ടെടുത്തു.
മുറി തുറക്കാൻ ശ്രമിക്കുന്നതിനിടെ അലൻ മാവോയിസം സിന്ദാബാദ് എന്നതുൾപ്പെടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. ഇത് വിഡിയോയിൽ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഭീഷണിപ്പെടുത്തിയാണ് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.