സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ യു.എ.പി.എ കേസ് വീണ്ടും ചർച്ചയാവുന്നു
text_fieldsകോഴിക്കോട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പന്തീരാങ്കാവ് യു.എ.പി.എ കേസ് വീണ്ടും ചർച്ചയാവുന്നു. അലനും താഹക്കും ജാമ്യം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് ചർച്ചക്ക് തുടക്കമിട്ടത്.
''വിദ്യാർഥികളായ ഇരുവരുടെയും പേരിൽ പൊലീസും എൻ.ഐ.എയും ഉയർത്തിയ ആരോപണം മാവോവാദി ബന്ധമാണ്. ഇവർ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ആരോപണമില്ല. രാഷ്ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നതിന് സിപി.എം എതിരാണ്. എല്ലാ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണം'' -എന്നാണ് ബേബി കുറിച്ചത്.
പോസ്റ്റിനുതാഴെ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നിരവധി പേരാണ് കമൻറുകളിട്ടത്. സി.പി.എം ഭരിക്കുേമ്പാൾ പിണറായി പൊലീസാണ് ഇരുവർക്കുമെതിരെ കരിനിയമം ചുമത്തിയത് എന്നത് ബേബി മറന്നോ എന്നുവെര കമൻറുകളുണ്ട്. പാർട്ടി അംഗങ്ങൾക്കെതിരെ കരിനിയമം ചുമത്തിയതിനെതിരെ പ്രമേയം പാസാക്കിയ സി.പി.എം സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ പാർട്ടി അംഗങ്ങൾക്കിടയിലാണ് ഇതുസംബന്ധിച്ച ചർച്ച. പാർട്ടി എതിർക്കുന്ന നിയമം അംഗങ്ങൾക്കെതിരെ ചുമത്താൻ പൊലീസ് അമിതാവേശം കാട്ടിയെന്ന ആരോപണമാണ് പലരും ഉയർത്തുന്നത്.
ഇരുവർക്കുമെതിരെ കൂടുതൽ െതളിവ് ലഭിച്ചില്ലെന്നതും ചൂണ്ടിക്കാണിക്കുന്നു. ഇരുവരുെടയും വീട് ധനമന്ത്രി ടി.എം. തോമസ് െഎസക്ക് സന്ദർശിച്ചതും ജില്ല സെക്രട്ടറി പി. മോഹനൻ ആദ്യം ഇരുവർക്കുെമാപ്പം നിലകൊണ്ടതും പിന്നീട് കൈയൊഴിഞ്ഞതും മുതൽ ഇരുവരും ചായകുടിക്കുേമ്പാഴല്ല അറസ്റ്റിലായത് എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരെയുള്ള സംഭവങ്ങളുടെ വാർത്താ ക്ലിപ്പുകൾ ഷെയർ ചെയ്താണ് സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ചർച്ച.
അതേസമയം, സി.പി.എമ്മിെൻറ ഇരട്ടത്താപ്പിെൻറ ഇരയാണ് അലനും താഹയുമെന്നും ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നുമാണ് ബേബിയുടെ പോസ്റ്റിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതിനിടെ, ഇടതുസഹയാത്രികൻ സുനിൽ പി. ഇളയിടവും ഇരുവരെയും ജയിലിലടച്ചത് ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ നയത്തിനും ധാര്‍മികതക്കും എതിരാണെന്നും ഇടതുപക്ഷം ആത്മപരിശോധനക്കും സ്വയം വിമര്‍ശനത്തിനും തയാറാകണമെന്നും അഭിപ്രായപ്പെട്ടു. അതേസമയം ജില്ലയിലെ സി.പി.എമ്മിെൻറ നേതാക്കളാരും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
മാവോവാദി കേസ്: പിണറായി മാപ്പുപറയണം –ടി. സിദ്ദീഖ്
കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ അലനും താഹക്കും ജാമ്യം അനുവദിച്ച എന്‍.ഐ.എ കോടതിയുടെ നിരീക്ഷണത്തിെൻറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. അലനും താഹക്കും മേല്‍ പിണറായിയുടെ പൊലീസ് ചുമത്തിയ മാവോവാദി ബന്ധത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല എന്നാണ് എന്‍.ഐ.എ കോടതിയുടെ നിരീക്ഷണം.
ഇത് പിണറായി വിജയെൻറ വിധേയത്വ രാഷ്ട്രീയത്തിനേറ്റ പ്രഹരമാണെന്ന് സിദ്ദീഖ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അമിത് ഷായുടെ താൽപര്യങ്ങള്‍ക്ക് അണികളെ എറിഞ്ഞുകൊടുത്ത് അധികാരം ഉറപ്പിക്കുന്ന മുഖ്യമന്ത്രിയായി പിണറായി അധഃപതിച്ചതിെൻറ ദൃഷ്ടാന്തമാണ് അലന്‍-താഹ കേസില്‍ കണ്ടതെന്നും സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.