യു.എ.പി.എ കേസുകൾ: റിപ്പോർട്ട് കൈമാറാൻ ജില്ലപൊലീസ് മേധാവിമാർക്ക് നിർേദശം
text_fieldsതിരുവനന്തപുരം: ചട്ടവിരുദ്ധമായി അൺേലാഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (യു.എ.പി.എ) ചുമത്തിയെന്ന് കണ്ടെത്തിയ 42 കേസുകളിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ്മേധാവിയുടെ നിർദേശം. ഇവ സംബന്ധിച്ച സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ടുകളും പൊലീസ് മേധാവി ലോക്നാഥ് െബഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുകളുടെ നിലവിലെ സ്ഥിതി, അറസ്റ്റ് നടന്നിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രറിപ്പോർട്ടാണ് െബഹ്റ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ ലഭ്യമാകുന്നമുറക്ക് കേസുകൾ പിൻവലിക്കാനായി കോടതിയെ സമീപിക്കും. റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറക്ക് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും െബഹ്റ നിർദേശിച്ചു. 2012 മുതൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്ന 162 യു.എ.പി.എ കേസുകളിൽ 42 എണ്ണം നിലനിൽക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു.
ചില കേസുകളിൽ അനാവശ്യമായാണ് യു.എ.പി.എ ചുമത്തിയതെന്നും അതിൽ പൊലീസ് ജാഗ്രത കാട്ടിയില്ലെന്നുമാണ് സമിതി വിലയിരുത്തിയത്. ഇങ്ങനെ കണ്ടെത്തിയ 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനായി കോടതികളില്‍ അപേക്ഷ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം.
ഇതിെൻറ ഭാഗമായാണ് ജില്ല പൊലീസ് മേധാവിമാരോട് െബഹ്റ റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതേസമയം, യു.എ.പി.എ ചുമത്തുന്നതിന് മുന്നോടിയായി സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ട് നിർബന്ധമായും തേടണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് ഉന്നതരെ ധരിപ്പിച്ചതായാണ് വിവരം. സർക്കാറിന് ചീത്തപ്പേരുണ്ടാക്കുന്ന ഒരു കേസുപോലും രജിസ്റ്റർ ചെയ്യരുതെന്നും നിർദേശമുണ്ട്. പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചകൾ ആവർത്തിക്കുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ വീഴ്ചകൾ സംഭവിച്ചാൽ കർശനനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.