യു.എ.പി.എ: വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്
text_fieldsകോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് വിദ്യാർഥിക ളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമെടുക്കും. കണ്ണൂർ പാലയാട്ടെ സർവകലാശാല കാമ്പസ് നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ ് (20), കണ്ണൂർ സ്കൂൾ ഓഫ് ജേണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോ ട്ടുമ്മൽ വീട്ടിൽ ത്വാഹ ഫൈസൽ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് യു.എ.പി.എ പ്രത്യേക കോടതികൂടിയായ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം.ആർ. അനിത പരിഗണിക്കുക.
വിദ്യാർഥികൾക്കെതിരെ യു.എ.പി.എ പ്രകാരം കുറ്റം ചുമത്തിയ പൊലീസിെൻറ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ പക്കൽനിന്ന് മാവോവാദി ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയിട്ടുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കള്ളക്കേസ് ചമച്ചതാണെന്നും മാവോവാദി ബന്ധമെന്ന ആരോപണം ശരിയല്ലെന്നും പ്രതിഭാഗത്തിന്റെ വാദം. ലഘുലേഖയും നോട്ടീസും പിടിച്ചെടുത്തെന്ന പൊലീസിെൻറ വാദം അംഗീകരിച്ചാൽതന്നെ യു.എ.പി.എ ചുമത്താൻ വകുപ്പില്ലെന്ന് സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും വിധിയുണ്ട്. അറസ്റ്റിലായ രണ്ടുപേരും മാവോവാദികളല്ല, സി.പി.എം പ്രവർത്തകരാണ്. വിദ്യാർഥികളുടെ ഭാവി പൊലീസ് തകർക്കുകയാണ്. യു.എ.പി.എ ചുമത്തുക സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യം.
വിദ്യാർഥികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കുമോ എന്നതിൽ അന്വേഷിച്ചേ മറുപടി നൽകാനാവൂവെന്നും ഇതിന് സമയം വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. ജയകുമാർ കോടതിയിൽ ബോധിപ്പിച്ചത്. ഇതേ തുടർന്ന് കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു. കൂടുതൽ വാദം കേൾക്കാനും രേഖകൾ ഹാജരാക്കാനുമാണ് കേസ് മാറ്റിയത്. വിദ്യാർഥികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ പിൻവലിക്കുന്നില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്ന വാദം ഉന്നയിക്കാനാണ് പ്രതിഭാഗം തീരുമാനം.
മാവോവാദി ബന്ധം ആരോപിച്ച് വെള്ളിയാഴ്ച രാത്രിയാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.