യു.എ.പി.എ: സോളിഡാരിറ്റിയുടെയും ബിയ്യുമ്മയുടെയും ഹരജി 18ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യു.എ.പി.എ) സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. യു.എ.പി.എ ചുമത്തപ്പെട്ട് പതിറ്റാണ്ടിലേറെ വിചാരണ തടവുകാരനായി ബംഗളൂരു ജയിലിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയയുടെ മാതാവ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.
സംഘടനകളെ നിരോധിക്കാനും വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും അറസ്റ്റിലാകുന്നവരുടെ ജാമ്യം നിഷേധിക്കാനും കുറ്റപത്രം വൈകിക്കാനുമുള്ള വിവാദ നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടന സാധുത ഹരജിയിൽ ചോദ്യം ചെയ്തു. സകരിയയുടെ കേസിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ബെഞ്ച് അനുമതി നൽകി. ഹരജികൾ ഒക്ടോബർ 18ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.