യു.എ.പി.എ തടവുകാർ വർഷങ്ങളായി തടവറയിൽ –കാനം
text_fieldsതിരുവനന്തപുരം: യു.എ.പി.എ നിയമപ്രകാരം തടവിലാക്കപ്പെടുന്നവർ വർഷങ്ങളോളം വിചാരണത്തടവുകാരായി തടവറകളിൽ കഴിയേണ്ടിവരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രതിഷേധത്തെയും അഭിപ്രായപ്രകടനത്തെയും തടഞ്ഞുനിർത്താനാണ് ഇത്തരം നിയമങ്ങൾ പ്രയോഗിക്കുന്നത്. ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ ഭരണകൂടം ഉപയോഗിക്കുന്നു. 24,000 കേസുകൾ രാജ്യത്ത് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്തപ്പോൾ 200ൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അര ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ഫാഷിസ്റ്റ് കാലഘട്ടത്തിലേക്കാണ് ബി.ജെ.പി ഭരണം രാജ്യത്തെ കൊണ്ടുപോകുന്നത്. പൗരന്മാരെ ഭരണഘടനപ്രകാരം സംരക്ഷിക്കാൻ സാധിക്കുന്നില്ല. ജനകീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയേ ഇതിനു പരിഹാരം കാണാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.