യു.എ.പി.എ പുനഃപരിശോധന: അവ്യക്തതയേറെ
text_fieldsയു.എ.പി.എ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം അന്വേഷണശേ ഷം കേസുകൾ പരിേശാധിച്ച് പ്രതികളാക്കിയവരെ വിചാരണ ചെയ്യാമോയെന്ന് സർക്കാറിന് ശ ിപാർശ ചെയ്യാൻ ഒരു കമ്മിറ്റിയെ നിയമിക്കണം. അത്പ്രകാരമാണ് 2018 ജനുവരി അഞ്ചിന് ഗോപിന ാഥൻ കമ്മിറ്റി നിലവിൽ വന്നത്.
ഇൗ സമിതിക്ക് യു.എ.പി.എ കേസ് പുനഃപരിശോധിക്കാൻ അ ധികാരമില്ല. വിചാരണ വേണമോ വേണ്ടയോ എന്ന് സർക്കാറിനോട് ശിപാർശ ചെയ്യാൻ മാത്രമാണ് കഴിയുക. അതുകൊണ്ടുതന്നെ കോഴിക്കോട്ട് യു.എ.പി.എ ചുമത്തിയ കേസ് പരിശോധിക്കാൻ ഗോ പിനാഥൻ കമ്മിറ്റിക്ക് കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണം -വീരേന്ദ്രകുമാര്‍
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി ആവശ്യപ്പെട്ടു. കരിനിയമം കേരളത്തില്‍ പ്രയോഗിക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവരും പൊലീസും ശ്രദ്ധിക്കണമായിരുന്നു. പ്രശ്‌നങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവില്ലാതെ പൊലീസ് യു.എ.പി.എ ചുമത്തുമോ എന്ന ചോദ്യത്തിന്, എല്ലാം അദ്ദേഹം അറിഞ്ഞുകൊള്ളണമെന്നില്ല എന്നായിരുന്നു വീരേന്ദ്രകുമാറിെൻറ മറുപടി.
എല്ലാ യു.എ.പി.എ കേസുകളും പിൻവലിക്കണം -റെഡ്ഫ്ലാഗ്
കോഴിക്കോട്: മാവോവാദി ലഘുലേഖകൾ കൈവശംവെച്ചുവെന്ന് ആരോപിച്ച് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർകൂടിയായ രണ്ടു വിദ്യാർഥികളെ യു.എ.പി.എ ചുമത്തി ജയിലിലടച്ച പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി സി.പി.ഐ^എം.എൽ റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ. നോട്ടീസ് വിതരണം ചെയ്തെന്നും പുസ്തകം വായിച്ചുവെന്നും മറ്റും ആരോപിച്ച് ആളുകൾക്കെതിരെ കേസെടുക്കുന്നതും കരിനിയമങ്ങൾ പ്രയോഗിച്ച് തടവിലാക്കുന്നതും ഫാഷിസത്തിെൻറ അധികാര പ്രയോഗമാണ്. അതൊരിക്കലും ഇടതുപക്ഷത്തിെൻറയോ ജനാധിപത്യ ശക്തികളുടെയോ നയമാവില്ല. കോഴിക്കോേട്ടത് ഉൾപ്പെടെ യു.എ.പി.എ ചുമത്തപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനും ആ കരിനിയമം പ്രയോഗിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനും കേരള സർക്കാർ തയാറാവണം -പ്രസ്താവനയിൽ പറഞ്ഞു.
ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്നു -ഫ്രറ്റേണിറ്റി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിെൻറ അനീതികളെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്ന സംഘ്പരിവാര്‍ സമീപനമാണ് പിണറായി സര്‍ക്കാറും സ്വീകരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. ലഘുലേഖ കൈവശംവെച്ച നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബിനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പൗരന്മാരെ വെടിവെച്ചുകൊല്ലുന്ന ഭരണകൂട ഭീകരതയാണ് അഗളിയില്‍ സംഭവിച്ചത്. അതിനെ ചോദ്യംചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുകയും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശത്തെ റദ്ദുചെയ്യുകയുമാണ് ഇടതുപക്ഷ സർക്കാർ. യു.എ.പി.എ പിന്‍വലിക്കുകയും അറസ്റ്റിലായ വിദ്യാർഥികളെ വിട്ടയക്കുകയും ചെയ്യണമെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍, വൈസ് പ്രസിഡൻറുമാരായ അനീഷ് പാറമ്പുഴ, ഫസ്‌ന മിയാന്‍, സെക്രട്ടറിമാരായ തമന്ന സുല്‍ത്താന, നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
അലെൻറ വീട് മന്ത്രി തോമസ് െഎസക് സന്ദർശിച്ചു
കോഴിക്കോട്: യു.എ.പി.എ ചുമത്തി ജയിലിലടച്ച തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബിെൻറ വീട് ധനമന്ത്രി ടി.എം. തോമസ് െഎസക് സന്ദർശിച്ചു. ഞായറാഴ്ച രാത്രിയാണ് മന്ത്രി വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. യു.എ.പി.എ കരിനിയമം ചുമത്തിയതിനോട് യോജിപ്പില്ലെന്നും അത് പിൻവലിക്കാനാവശ്യമായ നടപി സ്വീകരിക്കുമെന്നും മന്ത്രി കുടുംബത്തോട് പറഞ്ഞു. വിവിധ പരിപാടികളിൽ പെങ്കടുക്കാനായി ഞായറാഴ്ച രാവിലെ മുതൽ മന്ത്രി കോഴിക്കോട്ടുണ്ട്. പാർട്ടിനേതാക്കളോ കൂടുതൽ പൊലീസോ ഇല്ലാെത ഗൺമാനൊപ്പമാണ് മന്ത്രി വീട്ടിലെത്തിയത്. മന്ത്രിക്കുപിന്നാലെ സി.പി.എം ജില്ല െസക്രട്ടറി പി. മോഹനനും അലെൻറ വീട് സന്ദർശിച്ചു.
യു.എ.പി.എ: പരസ്യ പ്രതികരണവുമായി സി.പി.എം സൗത്ത് ഏരിയ കമ്മിറ്റിയും
കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിക്കുപിന്നാലെ സൗത്ത് ഏരിയ കമ്മിറ്റിയും യു.എ.പി.എക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത്. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത അലൻ ഷുഹൈബിെൻറയും ത്വാഹ ഫസലിെൻറയും പേരിൽ യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവരും ഉൾപ്പെടുന്ന ഏരിയ കമ്മിറ്റിയാണ് കോഴിക്കോട് സൗത്ത്.
ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തത്തക്ക കുറ്റമല്ല. ശനിയാഴ്ച അറസ്റ്റുചെയ്ത ഇരുവർക്കുമെതിരെ ഉടനെതന്നെ ധിറുതി പിടിച്ച് പൊലീസ് യു.എ.പി.എ ചുമത്തുകയായിരുന്നു. പൊലീസിെൻറ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിെൻറ ദുരുപയോഗവും ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. കാനങ്ങോട്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ, ടി. ദാസൻ, സി.പി. മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു.
യു.എ.പി.എ: സിറ്റി പൊലീസ് മേധാവിയുടെ പങ്ക് അന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: വ്യാജ ഏറ്റുമുട്ടലിനെതിരായ പത്രപ്രസ്താവനയും ഏതാനും പുസ്തകങ്ങളും കൈവശംവെച്ച കുറ്റത്തിന് ത്വാഹ ഫസൽ, അലൻ ഷുഐബ് എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. ഇത്തരം അന്യായ വേട്ടകളിൽ നിരവധി തവണ ആരോപണം നേരിട്ടയാളാണ് ജോർജ്. ബീമാപള്ളി വെടിവെപ്പിനു പിന്നിലും മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും കെട്ടിച്ചമച്ച കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിലും ആലുവയിലെ പൊലീസ് വേട്ടയിലും ആർ.എസ്.എസുകാർ മർദിച്ച വിസ്ഡം പ്രവർത്തകർക്കെതിരെ കേസെടുത്തതിലുമൊക്കെ ഇദ്ദേഹം നിയമത്തിനതീതമായ ഇടപെടലുകൾ നടത്തിയെന്ന് ആരോപണമുണ്ട്. മുഴുവൻ യു.എ.പി.എ കേസുകളും പുനഃപരിശോധിക്കാനും സർക്കാർ തയാറാവണമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യു.എ.പി.എ പിൻവലിക്കണം -എസ്.ഡി.പി.ഐ
കോഴിക്കോട്: നോട്ടീസ് കൈവശം വെച്ചതിന് അലൻ ശുഐബ്, ത്വാഹാ ഫസൽ എന്നീ സി.പി.എം പ്രവർത്തകർക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. അനഭിമതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും വേട്ടയാടാൻ ഭരണകൂടം സൗകര്യപൂർവം ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു തീവ്രവാദവും മാവോവാദവും. പൗരന്മാർക്കുമേൽ പൊലീസ് പ്രയോഗിക്കുന്ന അമിതാധികാരത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ല -ഡി.വൈ.എഫ്.െഎ
കോഴിക്കോട്: കരിനിയമങ്ങളെ ഒരു കാരണത്താലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രണ്ടു ചെറുപ്പക്കാരുടെ പേരിൽ യു.എ.പി.എ ചുമത്തിയത് ശരിയായില്ലെന്നും ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം വേണമെന്നും യു.എ.പി.എ ചുമത്തിയ അലന്‍ ഷുഹൈബിെൻറയും ത്വാഹ ഫസലിെൻറയും വീടുകള്‍ സന്ദർശിച്ചശേഷം അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിലായ യുവാക്കളുടെ കുടുംബം എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോയൻറ് സെക്രട്ടറി പി. നിഖില്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
യു.എ.പി.എ: പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി വേണം -പു.ക.സ
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുവാക്കളുടെ മേൽ യു.എ.പി.എ ചുമത്തിയത് പ്രതിഷേധാർഹമാണെന്നും ഇടതു ജനാധിപത്യ സർക്കാറിെൻറ നയസമീപനങ്ങൾക്ക് വിരുദ്ധമായ വിധം പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മാരക കരിനിയമങ്ങൾ സാമാന്യ ജനങ്ങളെയാണ് ബാധിക്കുക. അവ റദ്ദുചെയ്യണമെന്നും പ്രസിഡൻറ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.