യു.എ.പി.എ; നിയമപരമായി ഇടപെടാൻ സാധിക്കുന്ന ആദ്യ സാഹചര്യത്തിൽതന്നെ സർക്കാർ ഇടപെടും -എസ്.ആർ.പി
text_fieldsകോഴിക്കോട്: യു.എ.പി.എ ചുമത്തിയ സംഭവത്തിൽ നിയമപരമായി ഇടപെടാൻ സാധിക്കുന്ന ആദ്യസാഹചര്യത്തിൽതന്നെ സർക്കാർ ഇടപെട ുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. യു.എ.പി.എ കരിനിയമമാണെന്നാണ് കമ്യൂണിസ്റ്റ് പാർട് ടി നിലപാട്. ഈ നിയമം രാജ്യത്ത് നിലനിന്നുകൂടാ എന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ‘ ജനാധിപത്യവാ ദികളും കപട മാവോവാദികളും’ വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടിയും ഗവൺമെൻറും രണ്ടും രണ്ടാണ്. പാർട്ടി ആഗ്രഹിക്കുന്നതാകെ ഗവർണമെൻറിന് നടപ്പാക്കാനാവില്ല. ഭരണഘടന^ നിയമ-രാഷ്ട്രീയ ചട്ടക്കൂടുകളിൽനിന്ന് മാത്രമേ സർക്കാറിന് പ്രവർത്തിക്കാനാവൂ. പാർട്ടിയുടെ അഭിപ്രായം എങ്ങനെ നിയമപരമായി നടപ്പാക്കാൻ കഴിയുമെന്ന് നോക്കാനേ ഗവൺമെൻറിന് സാധിക്കൂ. കേന്ദ്ര നിയമം നടപ്പാക്കാൻ പാടില്ലെന്ന് നിർദേശം നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമില്ല. നടപ്പാക്കരുതെന്ന് ഉത്തരവിട്ടാൽ ഈ ഗവൺമെൻറിന് നിലനിൽക്കാൻ സാധിക്കില്ല. ഇത്തരമൊരു ഉത്തരവിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ കാത്തിരിക്കുന്നതെന്നും എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. ജനങ്ങളിൽനിന്ന് പഠിച്ച് ജനങ്ങളെ നയിക്കാൻ പഠിപ്പിച്ച മവോയുമായി ‘സ്വയം പ്രഖ്യാപിത മാവോയിസ്റ്റുകൾക്ക്’ പുലബന്ധം പോലുമില്ല. ഇവർക്ക് മാർക്സിസവുമായും ബന്ധമില്ല. അവർ വഴി തെറ്റിയ വിപ്ലവകാരികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡൻറ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജീഷ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കെ.യു. ജനീഷ് കുമാർ, വി.കെ. സനോജ്, പി.സി. ഷൈജു, പി.കെ. അജീഷ്, ടി.കെ. സുമേഷ്, പിങ്കി പ്രമോദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. നിഖിൽ സ്വാഗതവും എൽ.ജി. ലിജീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.