യുവതികളുടെ മർദനമേറ്റ ടാക്സി ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നടപടി വിവാദത്തിൽ
text_fieldsകൊച്ചി: നടുറോഡിൽ യുവതികളുടെ മർദനത്തിനിരയായ ഒാൺലൈൻ ടാക്സി ഡ്രൈവർ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് നടപടി വിവാദത്തിൽ. നിസ്സാര വകുപ്പുകൾ ചുമത്തി കേെസടുത്ത് യുവതികളെ സ്റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധം നിലനിൽക്കുേമ്പാഴാണ് മർദനമേറ്റയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൂന്നംഗ സംഘത്തിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് ഷെഫീഖിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മധ്യമേഖല െഎ.ജി പി. വിജയൻ നിർദേശം നൽകി. സ്െപഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർക്കാണ് അേന്വഷണച്ചുമതല. യുവതികൾക്കെതിരെ ദുർബല വകുപ്പ് ചുമത്തിയതിനെതിരെ പരാതി ഉയർന്നപ്പോൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈ.എസ്.പി അന്വേഷണം നടത്തുന്നതിനിടെയാണ് മരട് പൊലീസിെൻറ വിവാദ നടപടി. ടാക്സി ഡ്രൈവർക്ക് മർദനമേറ്റ സംഭവമറിഞ്ഞ് തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധവുമായി എത്തിയവരോട് യുവതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. ഇതിന് പിന്നാലെയാണ് സി.െഎ എത്തി യുവതികളെ സ്റ്റേഷനിൽനിന്ന് വിട്ടയച്ചത്.
ഇതിനിടെ, വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വീട്ടിലെത്തി ഷെഫീഖിെൻറ മൊഴി എടുത്തു. ക്രൂരമർദനത്തിനിരയായിട്ടും തനിക്ക് നീതി നിഷേധിക്കുന്ന പൊലീസ് നടപടിക്കെതിരെ ഷെഫീഖ് ഹൈകോടതിയെ സമീപിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.